Saturday December 03, 2016
Latest Updates

റഫറണ്ടം:യെസ് പക്ഷം മുന്നില്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍, നോ പക്ഷത്തേയ്ക്ക് കഴിഞ്ഞ ആഴ്ച്ച മാത്രം അഭിപ്രായം മാറ്റിയവര്‍ 13 % 

റഫറണ്ടം:യെസ് പക്ഷം മുന്നില്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍, നോ പക്ഷത്തേയ്ക്ക് കഴിഞ്ഞ ആഴ്ച്ച മാത്രം അഭിപ്രായം മാറ്റിയവര്‍ 13 % 

ഗാള്‍വേ :ലോക ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു രാജ്യത്തെ ജനങ്ങളില്‍ നിന്നും വോട്ടെടുപ്പ് നടത്തി ജനഹിതം ആരായുന്ന അയര്‍ലണ്ടിലെ സ്വവര്‍ഗ വിവാഹ ഹിതപരിശോധനയില്‍ യെസ് ക്യാംപെയ്ന്‍ ഇപ്പോഴും മുന്നില്‍ തന്നെയെന്ന് പുതിയ അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നു.പക്ഷെ രാജ്യവ്യാപകമായി അവര്‍ക്കുള്ള പിന്തുണ 13 %വരെ കുറഞ്ഞിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച്ച ഹിതപരിശോധന നടക്കുമ്പോള്‍ വോട്ട് ചെയ്യാന്‍ എത്ര ആളുകള്‍ എത്തുന്നു എന്നത് വിജയ പരാജയങ്ങളില്‍ നിര്‍ണായകമായിരിക്കുമെന്ന് മൂന്ന് ഞായറാഴ്ച്ച പത്രങ്ങള്‍ നടത്തിയ സര്‍വെയില്‍ പറയുന്നു.

സണ്‍ഡേ ബിസിനസ് പോസ്റ്റിന്റെ റെഡ് സി പോളിന്റെ ഭാഗമായി ഈ ആഴ്ച്ചയില്‍ 1009 പേര്‍ക്കിടയില്‍ സര്‍വെ നടത്തി. അറിയില്ല എന്ന് ഉത്തരം നല്‍കിയവരെ ഒഴിച്ചു നിര്‍ത്തിയാല്‍ 73 ശതമാനം പേര്‍ യെസ് വോട്ടിനെയും 27 ശതമാനം പേര്‍ നോ വോട്ടിനെയും പിന്തുണയ്ക്കുന്നവരാണ്.
സന്‍ഡേ ഇന്‍ഡിപെന്‍ഡന്റ് മെയ് രണ്ട് മുതല്‍ ഇന്നലെ വരെ രാജ്യത്തെ 64 സാമ്പിള്‍ പോയിന്റ്‌സ് കേന്ദ്രീകരിച്ച് ഉപയോഗിച്ചു നടത്തിയ സര്‍വെയില്‍ 994 ആളുകളെ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നാലിലൊന്ന് ആളുകളും പറഞ്ഞത് അറിയില്ലെന്നാണ്, ഇവരെ ഒഴിവാക്കിയാല്‍ 69 ശതമാനം ആളുകള്‍ യെസ്വോട്ടിനെയും 31 ശതമാനം ആളുകള്‍ നോ വോട്ടിനെയും പിന്തുണയ്ക്കുന്നവരാണ്. കഴിഞ്ഞ സര്‍വെയുമായി താരതമ്യപ്പെടുത്തിയാല്‍ യെസ് വോട്ടുകാരുടെ എണ്ണം 13 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത് റെഫറണ്ടം പാസാകണം എന്നാണ്. നേരത്തെ യെസ് മൂളിയവരില്‍ 10 ശതമാനം പേര്‍ ഇപ്പോള്‍ ഡോന്‍ഡ് നോ എന്നാണ് പറയുന്നത്.
സണ്‍ഡേ ടൈംസ് നടത്തിയ സര്‍വെയില്‍ 63 ശതമാനം പേര്‍ യെസ് വോട്ടിനെയും 26 ശതമാനം പേര്‍ നോ വോട്ടിനെയും പിന്തുണയ്ക്കുന്നവരാണ്. മെയ് 1 മുതല്‍ 11 വരെ 927 ആളുകളെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്. യെസ് സൈഡിന് 10 പോയിന്റിന്റെ കുറവ് വന്നിട്ടുണ്ട്.

Scroll To Top