Friday December 09, 2016
Latest Updates

റഫറണ്ടം:നിങ്ങള്‍ ഏതു പക്ഷത്ത്? ‘മലയാളം’ ഒരുക്കുന്ന സംവാദം ഇന്ന്

റഫറണ്ടം:നിങ്ങള്‍ ഏതു പക്ഷത്ത്? ‘മലയാളം’ ഒരുക്കുന്ന സംവാദം ഇന്ന്

ഡബ്ലിന്‍ :സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണോ, വേണ്ടയോ എന്ന വിഷയത്തില്‍ മെയ് 22 നു അയര്‍ലണ്ടില്‍ നടക്കുന്ന റഫറണ്ടം ഇതിനോടകം തന്നെ പ്രവാസിമലയാളികള്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചാവിഷയമായി കഴിഞ്ഞു.റഫറണ്ടത്തിന്റെ ഫലം എന്തായാലും അത് ഇവിടെയുളള മലയാളി കുടുംബങ്ങളില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും എന്നതില്‍ തര്‍ക്കമില്ല. വിവാഹം എന്ന ഉടമ്പടി സമാനലിംഗത്തില്‍ പെട്ട രണ്ടു വ്യക്തികള്‍ തമ്മില്‍ സാധ്യമാവുമോ അതോ സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം നിലനില്‍ക്കുന്ന ഉടമ്പടിയാണോ എന്നതാണ് തര്‍ക്കവിഷയം. ഭൂരിപക്ഷം മലയാളികള്‍ക്കും റഫറണ്ടത്തെപ്പറ്റിയും അതിന്റെ ഗുണദോഷവശങ്ങളെ കുറിച്ചും വ്യക്തമായ ധാരണയില്ല.

റഫറണ്ടത്തിന്റെ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്ന മലയാളികള്‍ക്ക് തങ്ങളുടെ വാദഗതികള്‍ ഉന്നയിക്കാനും പരസ്പരം സംവദിക്കാനുമായി ഒരു അവസരം ഒരുങ്ങുന്നു. അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തില്‍ മെയ് 15 വെളളിയാഴ്ച(ഇന്ന്  )വൈകിട്ട് 6.30 ന് ബ്രേയിലെ വില്‍ട്ടന്‍ ഹോട്ടലില്‍ വച്ചാണ് സംവാദം സംഘടിപ്പിക്കുന്നത്.ഇതില്‍ പങ്കെടുത്തു നിങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാവുന്നതാണ്. വോട്ട് ചെയ്യുന്നതിന് മുന്‍പായി വ്യക്തമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനോടൊപ്പം സ്വന്തം നിലപാടുകള്‍ ശരിയാണോ എന്ന് മാറ്റുരച്ചു നോക്കുവാന്‍ കൂടി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
സംവാദത്തിലേക്ക് ‘മലയാളം’ ഏവരെയും സാദരം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിപിന്‍ ചന്ദ് 0894492321 
ജോബി സ്‌കറിയ 0857184293
വി.ഡി രാജന്‍ 0870573885

Scroll To Top