Sunday December 11, 2016
Latest Updates

പുതിയതായി പൗരത്വം സ്വീകരിച്ച രണ്ടു ലക്ഷം പേര്‍ നോ വോട്ടിനായി ഒരുമിക്കുന്നു,പെന്തകോസ്തല്‍ സഭകള്‍ പരസ്യമായി രംഗത്ത് 

പുതിയതായി പൗരത്വം സ്വീകരിച്ച രണ്ടു ലക്ഷം പേര്‍ നോ വോട്ടിനായി ഒരുമിക്കുന്നു,പെന്തകോസ്തല്‍ സഭകള്‍ പരസ്യമായി രംഗത്ത് 

ഡബ്ലിന്‍:ഐറിഷ് പൌരന്മാരായിത്തീര്‍ന്ന പതിനായിരക്കണക്കിന് കൃസ്ത്യന്‍ കുടിയേറ്റക്കാര്‍ ഹിതപരിശോധനയില്‍ നോ വോട്ടിനായി ഒരുമിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ചില വിമത സ്വരങ്ങള്‍ സഭയ്ക്കുള്ളില്‍ നിന്നു തന്നെ ഉയരുന്നുണ്ടെങ്കിലും ഹിതപരിശോധന പരാജയപ്പെടുത്തുന്നതിനായി ഭൂരിഭാഗം മതവിശ്വാസികളും അണിനിരന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹിതപരിശോധന അടുത്തുവരുന്നതോടെ ജനപിന്തുണയില്‍ ഇരുവിഭാഗവും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതായി അഭിപ്രായ സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. 58 ശതമാനം പേര്‍ ഹിതപരിശോധനയെ പിന്തുണക്കുമ്പോള്‍, 28 ശതമാനം ‘നോ’ വോട്ട് ചെയ്യുമെന്നാണ് പ്രതികരിച്ചത്. 17 ശതമാനം തങ്ങള്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല എന്നും പറയുന്നു. എന്നാല്‍ വലിയൊരു ശതമാനം വോട്ടുകളുള്ള 65 മുകളില്‍ പ്രായമുള്ള ആളുകള്‍ ഹിതപരിശോധന പരാജയപ്പെടുത്തുന്നതിനായി വോട്ട് ചെയ്യുമെന്ന പക്ഷക്കാരാണ്.
കാര്യങ്ങള്‍ കൂടുതല്‍ സങ്കീണമാവുന്ന ഘട്ടത്തില്‍ കുടിയ്യേറ്റക്കാരുടെ വോട്ടുകള്‍ നിര്‍ണ്ണായക ശക്തിയായേക്കാം. ആഫ്രിക്കയില്‍ നിന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്നും കുടിയേറിയ 200,000 ആള്‍ക്കാര്‍ ‘നോ’ വോട്ടിനായി ഒരുമിക്കുമെന്ന് വിവിധ മത സംഘടനകള്‍ അവകാശപ്പെടുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം മതവിഭാഗങ്ങളില്‍ പെട്ടവരാണ് ഇവരില്‍ ഏറെയും.രാജ്യത്തെ കുടിയേറ്റക്കാരായ അന്‍പതിനായിരം മുസ്ലീമുകളില്‍ പകുതിയോളം പേര്‍ക്കും വോട്ടവകാശം ഉള്ളവരാണ്.ഇവരില്‍ 90 % പേരും നോ പക്ഷക്കാരാണെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ഡബ്ലിനില്‍ യോഗം ചേര്‍ന്ന ആഫ്രിക്കയില്‍ നിന്നും കുടിയേറിയ 30 പെന്തകൊസ്തല്‍ പാസ്റ്റര്‍മാര്‍ അവരുടെ കീഴിലുള്ള ആയിരക്കണക്കിന് അനുയായികളോട് നോ വോട്ടിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’ദൈവവിരുദ്ധമായ ഒരു നിയമം അയര്‍ലണ്ടിലെ ഭരണഘടനയോടു ചേര്‍ക്കപ്പെടാന്‍ ഈ ജനാധിപത്യ രാജ്യത്ത് ഞങ്ങള്‍ കൂട്ട് നില്ക്കില്ല ‘അയര്‍ലണ്ടില്‍ 30000 അനുയായികളുള്ള ക്രൈസ്റ്റ് അപ്പസ്‌തോലിക ചര്‍ച്ചിന്റെ തലവനായ നൈജീരിയന്‍ പാസ്റ്റര്‍ അട്വാലെ ക്യൂബി പറയുന്നു.

അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ ഇരു പക്ഷവും ഒപ്പത്തിനൊപ്പം എത്തുന്ന സൂചനകളാണ് ലഭിക്കുന്നത്.

Scroll To Top