Sunday December 04, 2016
Latest Updates

ഹിതപരിശോധന പരാജയപ്പെട്ടേക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടണ്‍

ഹിതപരിശോധന പരാജയപ്പെട്ടേക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടണ്‍

ഡബ്ലിന്‍ :വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന രണ്ടാമത്തെ ഹിതപരിശോധന പരാജയപ്പെട്ടേക്കാമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടണ്‍.
പ്രസിഡണ്ടാവുന്നതിനുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുവാന്‍ വേണ്ടിയുള്ളതാണ് .ഹിതപരിശോധന. ഏറെ ശ്രദ്ധിക്കപ്പെട്ട സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കുന്നതിനായുള്ള ഹിതപരിശോധനക്കൊപ്പം തന്നെയാണ് ഇതും നടക്കുക.രണ്ടു ബാലറ്റ് പേപ്പറുകള്‍ ഇതിനായി നല്കപ്പെടും.nono p

സ്വവര്‍ഗ വിവാഹം അംഗീകരിക്കണമോ എന്ന ചോദ്യമുള്ള (‘Marriage may be cotnracted in accordance with law by two persons without distinction as to their sex’)ബാലറ്റ് പേപ്പര്‍ വെള്ള നിറത്തിലും ,പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായ പരിധി കുറയ്ക്കണമോ എന്ന ചോദ്യമുള്ള (You are being asked in this referendum if you agree with the proposal to amend Article 12.4.1° of the Constitution to reduce the age at which a citizen becomes eligible for election to the office of President from 35 years (the present position) to 21 years)ബാലറ്റ് പേപ്പര്‍ പച്ച നിറത്തിലുമാണ് നല്‍കപ്പെടുക.

അംഗീകരിക്കുന്നുവെങ്കില്‍ YES എന്ന പദത്തിന് നേരെയുള്ള കോളത്തിലോ ,ഏതിര്‍ക്കുന്നുവെങ്കില്‍ NO എന്ന പദത്തിന് നേരെയുള്ള കോളത്തിലോ X എന്ന അടയാളമാണ് രേഖപ്പെടുത്തേണ്ടത് . പ്രസിഡണ്ടാവുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 35ല്‍ നിന്നും 21 ആയി കുറക്കണമോ എന്ന ചോദ്യത്തിനാണ് ജനങ്ങള്‍ വെള്ളിയാഴ്ച്ച ഉത്തരം നല്‍കുക. ഭൂരിപക്ഷം ആളുകളും പ്രായം 35ല്‍ തന്നെ നിലനിര്‍ത്തണമെന്ന അഭിപ്രായക്കാരാണെന്ന് അടുത്തിടെ പുറത്തുവന്ന സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഹിതപരിശോധന പരാജയപ്പെടാനാണ് സാധ്യതയെന്ന് ബര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. താന്‍ അനുകൂല വോട്ടാണ് രേഖപ്പെടുത്തുക എന്നു പറഞ്ഞ ബര്‍ട്ടണ്‍ 21 വയസ്സില്‍ ടിഡിയാകുന്ന ഒരാള്‍ പ്രസിഡണ്ടാവാനും യോഗ്യനാണെന്ന് ന്യായീകരിച്ചു. ഷെയിന്‍ കോള്‍മാനുമായുള്ള ഇന്റര്‍വ്യൂവിലായിരുന്നു പ്രതികരണം

Scroll To Top