Wednesday December 07, 2016
Latest Updates

ഐക്യ അയര്‍ലണ്ടിനായി ഹിത പരിശോധനയുണ്ടായേക്കും, പിന്തുണച്ച് 65% പേര്‍

ഐക്യ അയര്‍ലണ്ടിനായി ഹിത പരിശോധനയുണ്ടായേക്കും, പിന്തുണച്ച് 65% പേര്‍

ഡബ്ലിന്‍;അയര്‍ലണ്ടും നോര്‍ത്തേണ്‍ അയര്‍ലണ്ടും ഒരുമിച്ച് ഐക്യ അയര്‍ലണ്ട് രൂപീകരിക്കുന്നതിനെ അയര്‍ലണ്ടിലെ 65% പേരും സ്വാഗതം ചെയ്തു. റെഡ് സി നടത്തിയ ഒപ്പിനിയന്‍ പോളിലാണ് രാജ്യത്തെ പകുതിയോളം ജനങ്ങളും ഐക്യ അയര്‍ലണ്ടിനെ പിന്തുണച്ചിരിക്കുന്നത്.

ബ്രെക്സിറ്റ് റഫറണ്ടത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം പേരും ബ്രെക്സിറ്റിനെ എതിര്‍ത്തായിരുന്നു വോട്ട് ചെയതത്. അതിനാല്‍ത്തന്നെ ബ്രെക്സിറ്റ് സംഭവിച്ചതോടെ അയര്‍ലണ്ടുകള്‍ ഒരുമിക്കണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി, ഫിയനാഫാള്‍, ഷിന്‍ ഫെന്‍ എന്നിവരെല്ലാം ഐക്യ അയര്‍ലണ്ടിനായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2011ല്‍ നടത്തിയ ഹിതപരിശോധനയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷവും ഐക്യ അയര്‍ലണ്ടിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.

റെഡ് സി അയര്‍ലണ്ടില്‍ നടത്തിയ പോളില്‍ പങ്കെടുത്ത 30% പേര്‍ ഐക്യ അയര്‍ലണ്ട് രൂപീകരണത്തെ എതിര്‍ത്തപ്പോള്‍ 5% പേര്‍ തീരുമാനമെടുത്തിട്ടില്ല എന്ന് പ്രതികരിച്ചു. 2010ല്‍ നടത്തിയ പോളിനെക്കാള്‍ 8% വര്‍ദ്ധനയാണ് പിന്തുണയില്‍ ഉണ്ടായിട്ടുള്ളത്.

Scroll To Top