Saturday December 03, 2016
Latest Updates

ഇത് ജനാധിപത്യം ,യെസ് ,പാസായത് ജനഹിതം :വിയോജിക്കാന്‍ റോസ് കോമണ്‍ മാത്രം ,ഐറിഷ് ജനത സ്വവര്‍ഗവിവാഹത്തെ ഭരണഘടനാ വിധേയമാക്കി

ഇത് ജനാധിപത്യം ,യെസ് ,പാസായത് ജനഹിതം :വിയോജിക്കാന്‍ റോസ് കോമണ്‍ മാത്രം ,ഐറിഷ് ജനത സ്വവര്‍ഗവിവാഹത്തെ ഭരണഘടനാ വിധേയമാക്കി

ഡബ്ലിന്‍:ജനാധിപത്യത്തിന്റെ മാന്ത്രികശക്തിയാല്‍ കുടുംബസംവിധാനത്തിന്റെ വര്‍ത്തമാനകാല സങ്കല്‍പ്പങ്ങള്‍ക്ക് അയര്‍ലണ്ടില്‍ സമാപ്തിയായി.ഇനി പുതുയുഗം.ഇരുപതിനായിരം വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന പാരമ്പര്യകുടുംബ സംവിധാനത്തെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ചിറകില്‍ ആകാശത്തേയ്ക്ക് തുറന്നു വിടാന്‍ അയര്‍ലണ്ടിലെ ജനങ്ങളുടെ സമ്മതപത്രം.

പ്രകൃതിയും ഈശ്വര സങ്കല്‍പ്പങ്ങളും ചരിത്രവും ഇത് വരെ തെറ്റെന്നു വിളിച്ചവ നിയമത്തിനു കീഴില്‍ ഇനി തെറ്റല്ലാതാവും.ആണും പെണ്ണും ചേര്‍ന്ന് വിവാഹം കഴിച്ചു കുടുംബം ഉണ്ടാകുന്നുവെന്ന നിലവിലുള്ള അവസ്ഥയില്‍ നിന്നും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇവയില്‍ ഉള്‍പ്പെടാത്ത ഭിന്നലിംഗക്കാര്‍ക്കും ആരെയും വിവാഹം കഴിക്കാം എന്ന നിലയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മാരിയേജ് ഈക്വാളിറ്റി റഫറണ്ടം 467307 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാസായി.ref final
റോസ് കോമണ്‍ എന്ന ഒരൊറ്റ നിയോജക മണ്ഡലം ഒഴികെ രാജ്യത്തെ 42 ഇലക്ടറല്‍ മേഖലകളും ഐറിഷ് ഭരണഘടന മാറ്റിയെഴുതാനുള്ള അനുമതി നല്‍കി.ഡോണഗല്‍ സൌത്ത് വെസ്റ്റ് മണ്ഡലം വെറും 33 വോട്ടുകളുടെ ആധിപത്യത്താലാണ് ഭരണഘടനാ ഭേദഗതി അംഗീകരിച്ചത്.

ഡബ്ലിന്‍ നഗരമാണ് ഭരണഘടന ഭേദഗതിയ്ക്ക് ഏറ്റവും അധികം പിന്തുണ നല്കിയത്.75 % യെസ് വോട്ടുകള്‍.

കാര്‍ലോ കില്‍ക്കനി (56%)കാവന്‍മോണഗന്‍ (50.6%)ക്ലയര്‍(58%)കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍(63 %)എന്നിവിടങ്ങളില്‍ വോട്ടുകള്‍ യെസ് പക്ഷത്തിന് അനുകൂലമായി.

ഡബ്ലിന്‍ നഗരത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും 70 % വോട്ടുകള്‍ നേടിയ യെസ് പക്ഷം ഡണ്‍ലേരിയില്‍ 67 % വോട്ടുകള്‍ നേടി.ഒരു പക്ഷെ ഈ മണ്ഡലങ്ങളില്‍ നേടിയ വന്‍ ഭൂരിപക്ഷമാണ് ഇത്തവണ ഭരണ ഘടനാഭേദഗതിയ്ക്ക് വഴിയൊരുക്കുന്നത്.

റോസ് കോമണ്‍(51.4 %)ഡോണഗല്‍ സൌത്ത് വെസ്റ്റ്,കാവന്‍മോണഗന്‍,മേയോ(48 )ഡോണഗല്‍ നോര്‍ത്ത് ഈസ്റ്റ്(47.5)ഗാല്‍വെ ഈസ്റ്റ്(46.7%)സ്ലൈഗോ നോര്‍ത്ത് ലിട്രിം,ലോംഗ് ഫോര്‍ഡ്,ടിപ്പരറി,ലീംറിക്ക് എന്നീ മണ്ഡലങ്ങള്‍ 45 ശതമാനത്തില്‍ അധികം വോട്ടു നേടി നോ വിഭാഗത്തിന് സമാശ്വാസം നല്കിയെങ്കിലും രാജ്യമാസകലം ആഞ്ഞടിച്ച ഈക്വാളിറ്റി കൊടുങ്കാറ്റിന് മുമ്പില്‍ അവര്‍ തകര്‍ന്നു പോയി. 
യുവജന മുന്നേറ്റത്തിനു മുമ്പില്‍ കീഴടങ്ങുന്ന അയര്‍ലണ്ട് വോട്ടെടുപ്പിലൂടെ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി ഭരണഘടനഭേദഗതി ചെയ്തു തീരുമാനമെടുക്കുന്ന ആദ്യത്തെ രാജ്യമാകുകയാണ്.•

പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കുന്നതിനുള്ള ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ തുടരുകയാണ്.ആദ്യ ഫലസൂചനകളുടെ അടിസ്ഥാനത്തില്‍ നോ പക്ഷം വിജയിച്ചു ഭരണഘടനാ ഭേദഗതി ചെയ്യപ്പെടാനുള്ള നിര്‍ദേശം തള്ളികളയാനാണ് സാധ്യത.

Scroll To Top