Saturday December 10, 2016
Latest Updates

 നിങ്ങള്‍ വോട്ടുചെയ്യാന്‍ ഒരുങ്ങിയോ?’FM റേഡിയോയില്‍ നടന്ന റഫറണ്ടം(YES or NO)ചര്‍ച്ചയുടെ വീഡിയോ വേര്‍ഷന്‍

 നിങ്ങള്‍ വോട്ടുചെയ്യാന്‍ ഒരുങ്ങിയോ?’FM റേഡിയോയില്‍ നടന്ന റഫറണ്ടം(YES or NO)ചര്‍ച്ചയുടെ വീഡിയോ വേര്‍ഷന്‍

യര്‍ലണ്ടില്‍ റഫറണ്ടം വോട്ടെടുപ്പുകള്‍ ഇതിനുമുന്‍പ് പലപ്രാവശ്യം നടന്നിട്ടുണ്ട്.എന്നാല്‍ ഈ വരുന്ന മെയ് 22ന് നടക്കുന്ന വോട്ടെടുപ്പിന്റെയത്ര വാശിയേറിയ ചര്‍ച്ചകള്‍ ഇതിന് മുമ്പുണ്ടായിട്ടില്ല.മലയാളികള്‍ പോലും ചര്‍ച്ചകളില്‍ സജീവമായി എന്നതും ഇത്തവണത്തെ മാത്രം പ്രത്യേകതയാണ്.

രണ്ടുപേര്‍ കൂടുന്നിടത്തും ഗ്രൂപ്പുകളിലും ഇപ്പോള്‍ ഇതാണ് ചര്‍ച്ച അതോടൊപ്പം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പൊരിഞ്ഞ ചര്‍ച്ചകളാണ് നടക്കുന്നത്.ഐറിഷ് പാസ്‌പോര്‍ട്ട് ഉള്ളതുകൊണ്ട് നമ്മള്‍ മലയാളികളുടെ ഓരോ വോട്ടിനും വലിയവിലയാണ്.പക്ഷേ പലര്‍ക്കും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ താമസിച്ചത് തിരിച്ചടിയായി.
ഇതൊന്നും എനിക്ക് ബാധകമല്ല എന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.എന്തായാലും ഈ മെയ് 22 നു വെള്ളിയാഴ്ച്ച ജനം വിധി എഴുതും .

ഇക്കഴിഞ്ഞ ഞായറാഴ്ച്ച FM റേഡിയോയിലും അഭിപ്രായ വോട്ടെടുപ്പിനെക്കുറിച്ച് ചര്‍ച്ച നടത്തുകയുണ്ടായി.YES ഭാഗത്തു നിന്നും NO ഭാഗത്തു നിന്നും രണ്ട് പേര്‍ വീതമാണ് പങ്കെടുത്തത്.തങ്ങളുടെ നിലപാടുകളില്‍ ശക്തമായി ഉറച്ചുനിന്നുകൊണ്ടു ഇരുക്കുട്ടരും നേരിട്ടത്.YES നു വേണ്ടി അയര്‍ലണ്ടിലെ യുവ എഴുത്തുകാരി അശ്വതി പ്ലാക്കലും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ചാക്കോയും NO യ്ക്ക് വേണ്ടി ഡോ.ഷേര്‍ലി ജോര്‍ജും സാമുഹിക പ്രവര്‍ത്തകനായ ബിനു ആന്റണിയും നിലപാടുകള്‍ വ്യക്തമാക്കി.

കേരള ഹൌസ് FM റേഡിയോക്ക് വേണ്ടി ശ്യാംഇസാദാണ് ക്യാമറ,എഡിറ്റിംഗ് എന്നിവ ചെയ്തിരിക്കുന്നത്.
ആവിഷ്‌കാരം:പ്രിന്‍സ് ജോസഫ് അങ്കമാലി.എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ഓണ്‍എയര്‍ വരുന്നത്.

സ്വവര്‍ഗവിവാഹം അനുവദിക്കാമോ’ എന്ന ഭരണഘടനാ ഭേദഗതിയെ ആസ്പദമാക്കി അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ച ഡിബേറ്റിന്റെ വീഡിയോ അടുത്ത ദിവസം സംപ്രേക്ഷണം ചെയ്യുന്നതാണ്.

   കേരള ഹൌസ് FM റേഡിയോ  / വീഡിയോ കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക

Scroll To Top