Saturday December 03, 2016
Latest Updates

സഭയുടെ ഇടപെടല്‍ റഫറണ്ടം ഫലത്തെ പ്രവചനാതീതമാക്കുമെന്ന് ആശങ്ക,ഭരണകക്ഷി നേതാക്കള്‍ സമ്മര്‍ദത്തില്‍

സഭയുടെ ഇടപെടല്‍ റഫറണ്ടം ഫലത്തെ പ്രവചനാതീതമാക്കുമെന്ന് ആശങ്ക,ഭരണകക്ഷി നേതാക്കള്‍ സമ്മര്‍ദത്തില്‍

ഡബ്ലിന്‍ ;അഭിപ്രായ സര്‍വ്വേകളില്‍ ‘നോ’ പക്ഷം ശക്തി പ്രാപിക്കുന്നതും വലിയൊരു വിഭാഗം എന്തു വോട്ട് രേഖപ്പെടുത്തണമെന്ന് നിശ്ചയിച്ചിട്ടില്ലാത്തതും സര്‍ക്കാര്‍ പക്ഷത്തെ സമ്മര്‍ദ്ധത്തിലാക്കുന്നു.എല്ലാ അഭിപ്രായ സര്‍വ്വേകളും യെസ് വിഭാഗത്തിനു വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നുവെങ്കിലും വോട്ടിങ്ങ് ശതമാനത്തില്‍ അടുത്തിടെ വന്ന കുറവാണ് ‘യെസ്’ വിഭാഗത്തിന് തലവേദന സൃഷ്ടിക്കുന്നത്.

തോല്‍വി ഒഴിവാക്കാന്‍ സര്‍വ്വസന്നഹങ്ങളുമായി തയ്യാറെടുക്കുകയാണ് ഫിനഗേല്‍ , ലേബര്‍ സഖ്യം. സിനഡ് റദ്ധാക്കുന്നതിനായി നടത്തിയ ഹിതപരിശോധന അവസാനനിമിഷത്തെ അട്ടിമറിയിലൂടെ പരാജയപ്പെട്ടതുപോലെ ഇവിടെയും സംഭവിച്ചാല്‍ സഖ്യത്തിന് അതു താങ്ങാവുന്നതിലും അധികമാവും. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണിത്.
വിഷയത്തില്‍ കത്തോലിക്കാസഭയുടെ ശക്തമായ ഇടപെടല്‍ കാര്യങ്ങള്‍ അവസാന നിമിഷം വരെ പ്രവചനാതീതമാക്കുമെന്ന് ഇരുപക്ഷവും സമ്മതിക്കുന്നു. അതോടൊപ്പം പ്രചരണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് സഖ്യത്തിനിടയില്‍ തന്നെ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.
സ്വവര്‍ഗ്ഗരതിക്കാരെ രണ്ടാം കിടക്കാരായി പരിഗണിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഹിതപരിശോധനയെന്നും, ദത്തെടുക്കല്‍, വാടകഗര്‍ഭധാരണം പോലുള്ള നിയമങ്ങളില്‍ മാറ്റം വരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും റഫറണ്ടം കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെവിന്‍ ക്രോസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് വ്യക്തമാക്കി

Scroll To Top