Tuesday December 06, 2016
Latest Updates

റഫറണ്ടം :താലയില്‍ ഇന്ന് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരം

റഫറണ്ടം :താലയില്‍ ഇന്ന് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരം

ഡബ്ലിന്‍:മേയ് 22 ന് നടക്കുന്ന സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള റഫറണ്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുള്ളവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസരം ഒരുക്കി ഇന്ന് ഇന്ത്യന്‍ സമൂഹത്തിനായി പ്രത്യേകം കാമ്പയിന്‍ നടത്തപ്പെടും..

ഐറിഷ് സിറ്റിസണ്‍ ഷിപ്പ് ഉള്ളവര്‍ക്കാണ് വോട്ട് ചെയ്യുന്നതിനുള്ള പേര് ചേര്‍ക്കാനുള്ള അവകാശമുള്ളത്.പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ടുമായോ,ഇതുവരെ ഐറിഷ് പാസ് പോര്‍ട്ട് ലഭിക്കാത്തവര്‍ ഐറിഷ് സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റുമായോ കാമ്പയിന്‍ നടക്കുന്ന താല സ്പ്രിംഗ് ഫീല്‍ഡിലെ സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തില്‍ ഇന്ന് വൈകിട്ട് 5 മണിയോടെ എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷാഫോമില്‍ ഗാര്‍ഡ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.ഗാര്‍ഡയുടെ സേവനം ഇവിടെത്തന്നെ ഇന്നു ലഭ്യമാക്കിയിട്ടുണ്ട്.അപേക്ഷാ ഫോമുകളും ഇവിടെ ലഭിക്കും 

Scroll To Top