Sunday December 04, 2016
Latest Updates

ക്രോഗ് പാട്രിക്ക് മല കയറാന്‍ ജൂലൈ 31 ന് (റീക്ക് സണ്ടേ)ആയിരങ്ങളെത്തും

ക്രോഗ് പാട്രിക്ക് മല കയറാന്‍ ജൂലൈ 31 ന് (റീക്ക് സണ്ടേ)ആയിരങ്ങളെത്തും

കാസില്‍ബാര്‍ :അയര്‍ലണ്ടിലെ വിശ്വാസസമൂഹത്തിന്റെ പാരമ്പര്യാനുഷ്ഠാനമായ റീക്ക് സണ്ടേ ആചാരണം ജൂലൈ 31 ന്  നടത്തപ്പെടും.ആചരണത്തിന്റെ ഭാഗമായി ജൂലൈ 31ന് നടക്കുന്ന റീക്ക് സണ്‍ഡേ മലകയറ്റത്തിന് ആയിരക്കണക്കിന് വിശാസികള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പരിപാടി ഉപേക്ഷിച്ചിരുന്നു.

അയര്‍ലണ്ടില്‍ കുടിയേറി താമസിക്കുന്ന നൂറുകണക്കിന് മലയാളികളും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.കഴിഞ്ഞ ആഴ്ചകളില്‍ ഡബ്ലിനില്‍ നിന്നും സോര്‍ഡിസില്‍ നിന്നും,ഗോള്‍വേ,ചാള്‍സ് ടൗണ്‍ എന്നി സ്ഥലങ്ങളില്‍ നിന്നും മലയാളികള്‍ ക്രോഗ് പാട്രിക്ക് മലയില്‍ എത്തിയിരുന്നു.സംഘമായി മല കയറിയെത്തി ദൈവവഴികളില്‍ യാത്ര ചെയ്ത് അയര്‍ലണ്ടില്‍ വിശ്വാസം പകരാനെത്തിയ വിശുദ്ധ പാട്രിക്കിന്റെ സ്മരണ പുതുക്കി ആ വിശ്വാസധാരയില്‍ നിന്നും ഊര്‍ജം പകര്‍ന്നണവര്‍ മടങ്ങിയത്.

സോഡ്സ് മലയാളികള്‍ ക്രോഗ് പാട്രിക്കില്‍ എത്തിയപ്പോള്‍. മലയാള ഭാഷയില്‍ വിശുദ്ധ ബലിയര്‍പ്പിച്ച സന്തോഷത്തില്‍

സോഡ്സ് മലയാളികള്‍ ക്രോഗ് പാട്രിക്കില്‍ എത്തിയപ്പോള്‍.
മലയാള ഭാഷയില്‍ വിശുദ്ധ ബലിയര്‍പ്പിച്ച സന്തോഷത്തില്‍

പ്രാര്‍ഥനാപൂര്‍വ്വം

പ്രാര്‍ഥനാപൂര്‍വ്വം

ചാള്‍സ് ടൗണ്‍ സംഘം

ചാള്‍സ് ടൗണ്‍ സംഘം

ഇതിനിടെ ക്രോഗ് പാട്രക്കില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രമായ ഹോളി മൗണ്ടന്‍ സംരക്ഷിക്കാന്‍ വിദഗ്ദ്ധരുടെ സഹായം ലഭിക്കുമെന്ന് ഉറപ്പായി. ഈയിടെയായി വലിയ മണ്ണൊലിപ്പാണ് മൗണ്ടനില്‍ ഉണ്ടായിട്ടുള്ളത്. ഹോളി മൗണ്ടനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മേയോയിലെ പരിസ്ഥിതി വകുപ്പ് മേധാവിയും ക്രോഗ് പാട്രിക് സ്റ്റെയ്ക്ക് ഹോള്‍ഡേഴ്സ് ഗ്രൂപ്പ് ചെയര്‍പേഴ്സണുമായ മാര്‍ട്ടിന്‍ കീറ്റിങ് അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്ലാനിങ് പൂര്‍ത്തിയാകുമെന്നും, സമ്മറോടെ പണി പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ തലമുറയ്ക്ക് ലഭിച്ചതിലും മികച്ച രീതിയിലാകണം ഹോളി മൗണ്ടന്‍ അടുത്ത തലമുറയ്ക്ക് നല്‍കേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Scroll To Top