Thursday December 08, 2016
Latest Updates

മല പോലെ വന്നത് എലി പോലെ പോയി,ജല നിരക്ക് മാസം 14 യൂറോ അടച്ചാല്‍ മതി,ഇന്ന് ഔദ്യോഗിക പ്രഖ്യാപനം 

മല പോലെ വന്നത് എലി പോലെ പോയി,ജല നിരക്ക് മാസം 14 യൂറോ അടച്ചാല്‍ മതി,ഇന്ന് ഔദ്യോഗിക പ്രഖ്യാപനം 

ഡബ്ലിന്‍;രണ്ടു മാസം നീണ്ടു നിന്ന അനിശ്ചിതത്തിനൊടുവില്‍ ഐറിഷ് വാട്ടര്‍ നാളെ നിരക്കുകള്‍ പ്രഖ്യാപിക്കും.വെള്ളത്തിന് ഈടാക്കേണ്ട നിരക്കുകളെ സംബന്ധിച്ച് ഐറിഷ് വാട്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശമനുസരിച്ച് പരമാവധി അടയ്‌ക്കേണ്ട ജലനിരക്ക് 160 യൂറോയാണ്.ഒരാള്‍ മാത്രം താമസിക്കുന്ന വീടാണെങ്കില്‍ 60 യൂറോ മാത്രമേ അടയ്‌ക്കേണ്ടതുള്ളു.

ഒരാള്‍ മാത്രം താമസിക്കുന്ന വീടുകള്‍ക്ക് മാസം 5 യൂറോയും,ഒന്നിലധികം ആളുകള്‍ താമസിക്കുന്ന വീടുകള്‍ക്ക് മാസം 14 യൂറോയില്‍ താഴെയുമേ ഇതനുസരിച്ച് വാട്ടര്‍ ചാര്‍ജ് അടയ്‌ക്കേണ്ടി വരികയുള്ളു.ആദ്യഘട്ടത്തില്‍ ഇതിന്റെ പല മടങ്ങ് അടയ്‌ക്കേണ്ടി വരുമെന്നായിരുന്നു ഐറിഷ് വാട്ടര്‍ അറിയിച്ചിരുന്നത്.

ഇനി രണ്ടു നിരക്കുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.ഒരാള്‍ മാത്രം താമസിക്കുന്ന വീടുകള്‍ക്ക് 60 യൂറോയും,ഒന്നില്‍ കൂടുതല്‍ എത്ര അംഗങ്ങള്‍ ഉണ്ടെങ്കിലും 160 യൂറോയും എന്നതാണ് പുതിയ നിരക്കുകള്‍.

ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്ന ബില്ലില്‍ പക്ഷെ ഇത് യഥാക്രമം 160,260 എന്ന ക്രമത്തില്‍ ആയിരിക്കും രേഖപ്പെടുത്തുക.എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന 100 യൂറോ വീതമുള്ള വാട്ടര്‍ ഗ്രാന്റ് ഇവയില്‍ നിന്നും കുറവ് ചെയ്യുമ്പോഴാണ് 60,160 എന്നി നിരക്കുകള്‍ അടയ്‌ക്കേണ്ടി വരിക.

പുതിയ പദ്ധതി അനുസരിച്ച് ജനുവരി,ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ ഏപ്രില്‍ മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.ഐറിഷ് വാട്ടര്‍ ഇനി മേലില്‍ ജനങ്ങളുടെ പി പി എസ് നമ്പര്‍ ശേഖരിക്കെണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഐറിഷ് വാട്ടറിന്റെ നിര്‍ദേശങ്ങള്‍ ഇന്ന് പകല്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം വിലയിരുത്തി.യഥാര്‍ഥത്തില്‍ മന്ത്രിമാര്‍ നല്‍കിയ ഉപദേശങ്ങള്‍ അനുസരിച്ചാണ് ഐറിഷ് വാട്ടര്‍ പുതിയ പദ്ധതി തയാറാക്കിയത്.

നാളെ ചേരുന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ഭരണ കക്ഷി വൃത്തങ്ങള്‍ അറിയിച്ചു.

Scroll To Top