Saturday September 23, 2017
Latest Updates

റെഡ്യൂസ്ഡ് പ്രൈസ് സാധനം ഇടിച്ചു കയറി വാങ്ങാന്‍ മലയാളി മാത്രമോ ?ടെസ്‌കോയിലെ ഈ വീഡിയോ കാണാം ! 

റെഡ്യൂസ്ഡ് പ്രൈസ് സാധനം ഇടിച്ചു കയറി വാങ്ങാന്‍ മലയാളി മാത്രമോ ?ടെസ്‌കോയിലെ ഈ വീഡിയോ കാണാം ! 

ഡബ്ലിന്‍:വിലക്കുറവു കണ്ടാല്‍ ഇടിച്ചുകേറി സാധനം വാങ്ങുന്നതില്‍ മലയാളികള്‍ അടക്കമുള്ള ഏഷ്യക്കാര്‍ മാത്രമാണ് ഉള്ളതെന്ന് ചിലരെങ്കിലും പറയാറുണ്ട്.ഡബ്ലിനിലെ ചില ടെസ്‌കോ ഷോപ്പുകളില്‍ വൈകുന്നേരം റെഡ്യൂസ്ഡു പ്രൈസ് ബോര്‍ഡ് വെയ്ക്കുമ്പോള്‍ തുടങ്ങി ഷോപ്പിംഗ് നടത്താന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്.ഈ ഇടിയില്‍ സായിപ്പന്‍മാരും അത്ര മോശമൊന്നുമല്ല. എന്നാല്‍ ഒപ്പമുള്ളവരെയെല്ലാം ഇടിച്ചിട്ടു തന്നെ ഷോപ്പിങ്ങ് നടത്തിയാലോ? കോമഡി സിനിമകളില്‍ മാത്രം കാണാറുള്ള ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ സംസാരവിഷയം.
യു കെയിലാണ് സംഭവം നടന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ടെസ്‌കോയുടെ നോര്‍ത്താംപ്ടണിലെ വെസ്റ്റണ്‍ഫാവല്‍ ടെസ്‌കോ സ്റ്റോറില്‍ വിലക്കുറവില്‍ ഇറച്ചി പ്രദര്‍ശിപ്പിച്ചപ്പോഴാണു സംഭവം. സാധനം തീരുന്നതിനു മുന്‍പായി കയ്യിലാക്കുവാന്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കടിപിടി കൂടുകയായിരുന്നു.ഇതിനിടെ കുറേപേര്‍ ഇടിയേറ്റ് നിലത്തു വീഴുന്നതും, വില്‍പ്പനക്കാരന്‍ എല്ലാവരോടും ശാന്തരാവാന്‍ ആവശ്യപ്പെടുന്നതുമായ രംഗങ്ങളും വീഡിയോയില്‍ വ്യക്തമാണ്.ഇഷ്ട്ടപെട്ട സാധനം കൈക്കലാക്കാന്‍ സായിപ്പെന്നോ എഷ്യാക്കാരെന്നോ എന്നൊന്നും വ്യത്യാസമില്ലെന്നാണ് വില്‍പ്പനക്കാരന്‍ പറയുന്നത്. 
ജോണി ലെസ്റ്റര്‍ എന്നയാളാണ് വീഡിയോ ഷൂട്ട് ചെയ്ത് ഫേസ്ബുക്കിലിട്ടത്. തിങ്കളാഴ്ച അപ്‌ലോഡ് ചെയ്തതു മുതല്‍ ലക്ഷക്കണക്കിനാളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ടെസ്‌കോ അധികൃതര്‍ പ്രതികരിച്ചു.

Scroll To Top