Saturday February 25, 2017
Latest Updates

എം വി രാഘവന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഭിവാദ്യങ്ങള്‍,ലാല്‍ സലാം സഖാവേ …

എം വി രാഘവന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഭിവാദ്യങ്ങള്‍,ലാല്‍ സലാം സഖാവേ …

കണ്ണൂര്‍: കണ്ണൂരിന്റെ വിപ്ലവനായകന് വിട.രാഷ്ട്രീയ കേരളത്തിന്റെ മനസാക്ഷി തൊട്ടറിഞ്ഞ് ധീരമായി ഒറ്റയ്ക്ക് നിന്ന് പൊരുതിയ എം വി രാഘവനെന്ന രാഷ്ട്രീയ രത്‌നത്തിന് പയ്യാമ്പലത്തെ രക്തസാക്ഷി മണ്ഡപത്തില്‍ ചിതയൊരുങ്ങി.മരിക്കാത്ത ഓര്‍മ്മകളായി എം വി ആര്‍ കേരള രാഷ്ട്രീയത്തില്‍ തുടരുമെന്ന സാക്ഷ്യവുമായി പതിനായിരക്കണക്കിനു ജനങ്ങള്‍ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു.

എം.വി ആറിന്റെ ഭൗതികദേഹം ഒരു നോക്ക് കാണാന്‍ ബര്‍ണശേരിയിലെ വീട്ടിലേക്കു ജനപ്രവാഹമായിരുന്നു.ഒരു പക്ഷെ കണ്ണൂര്‍ ഇതേ വരെ കണ്ടിട്ടില്ലാത്ത വലിയ ഒരു ജനക്കൂട്ടം

ഇന്നലെ രാത്രിമുതല്‍ നൂറുകണക്കിനാളുകള്‍ ബര്‍ണശേരിയിലുളള എം.വി ആറിന്റെ വീട്ടിലെത്തി. ഇന്നു പുലര്‍ച്ചെ, മന്ത്രിമാരായ  കെ.എം മാണി,കെ.സി.ജോസഫ്,കെ.പി.മോഹനന്‍,പി.കെ.കുഞ്ഞാലിക്കുട്ടി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,തുടങ്ങിയവര്‍ എം.വി.ആറിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.ഇന്ന് രാവിലെ സി എം പി ഓഫിസിലും,കണ്ണൂര്‍ ടൌണ്‍ സ്‌ക്വയറിലും പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പതിനായിരങ്ങളാണ് എം വി ആറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
mvr
മുന്‍മന്ത്രിയും സി. എംപി നേതാവുമായ എം.വി രാഘവന്റെ വിയോഗത്തില്‍ അനുശോചിച്ച് യു.ഡി.എഫും എല്‍.ഡി.എഫും കണ്ണൂരില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഹോട്ടലുകളും പ്രവര്‍ത്തിച്ചില്ല.

നുഷ്യരുടെ ജീവിതത്തില്‍ പ്രത്യക്ഷവും ഗുണപരവുമായുള്ള മാറ്റങ്ങള്‍ വേഗത്തില്‍ വരുത്തുകയാണ് കമ്യൂണിസ്റ്റിന്റെ ധര്‍മ്മം എന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യുക.തന്റെ നാടിനെ വര്‍ഗീയപരീക്ഷണത്തിന്റെ ആദ്യവേദിയാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കാന്‍ മുന്‍പില്‍ നില്ക്കുക. ആ ചെറുത്തു നില്‍പ്പിനിടയില്‍ സ്വയം രക്ഷ്തസാക്ഷിയാകാന്‍ തക്ക ബോധ്യം സഖാക്കള്‍ക്ക് പകര്‍ന്നു നല്കുക.

ഇത്രയുമൊക്കെ മതി ഒരു നാടിനു ഒരു മനുഷ്യനെ നന്ദിയോടെ ഓര്‍ക്കാന്‍. ചിലതൊക്കെ മറന്നു കളയാനും.

എം വി രാഘവന് ‘ഐറിഷ് മലയാളിയുടെ’ ആദരാഞ്ജലി

Scroll To Top