Friday December 02, 2016
Latest Updates

ഗാര്‍ഡ സേനയിലേയ്ക്ക് അടുത്ത വര്‍ഷം 500 ട്രെയിനികളെ റിക്രൂട്ട് ചെയ്യും

ഗാര്‍ഡ സേനയിലേയ്ക്ക്  അടുത്ത വര്‍ഷം 500 ട്രെയിനികളെ റിക്രൂട്ട് ചെയ്യും

ഡബ്ലിന്‍:ഗാര്‍ഡ സേനയിലേയ്ക്ക് അടുത്ത വര്‍ഷം 500ഓളം ട്രെയിനികളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. എത്ര പേരെ റിക്രൂട്ട് ചെയ്യണം എന്ന വ്യക്തമായ എണ്ണം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് എക്സപെന്‍ഡിച്ചര്‍, ഗാര്‍ഡ ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 750 റിക്രൂട്ട്മെന്റുകള്‍ ഒരു വര്‍ഷം നടത്തണമെന്നാണ് ഗാര്‍ഡ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ വാദം.

നിലവില്‍ 12,800നും 15,000നും ഇടയില്‍ ഉദ്യോഗസ്ഥരാണ് ഗാര്‍ഡയിലുള്ളത്. സേനയെ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ് നടത്താനുള്ള തീരുമാനം. വര്‍ഷം 300ഓളം പേര്‍ ഗാര്‍ഡയില്‍ നിന്നും വിരമിക്കുന്നുണ്ട് എന്നും കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം 600ഓളം ട്രെയിനികളെ ഗാര്‍ഡയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കഴിഞ്ഞു.

Scroll To Top