Friday December 02, 2016
Latest Updates

ഐറിഷ് ഡിഫന്‍സ് ഫോഴ്‌സില്‍ ചേരാന്‍ താത്പര്യമുള്ള ഇന്ത്യാക്കാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം 

ഐറിഷ് ഡിഫന്‍സ് ഫോഴ്‌സില്‍ ചേരാന്‍ താത്പര്യമുള്ള ഇന്ത്യാക്കാര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം 

ഡബ്ലിന്‍ : അയര്‍ലണ്ട് നേവിയിലും ആര്‍മിയിലും അടക്കം ഈ വര്‍ഷം നടത്തുന്ന റിക്രൂട്ട്‌മെന്റുകളോട് അനുബന്ധിച്ച് ഇന്ത്യാക്കാരടക്കമുള്ള എത്തിനിക് മൈനോറിറ്റി വിഭാഗത്തില്‍ നിന്നുമുള്ളവര്‍ക്കും പ്രത്യേക അവസരങ്ങള്‍ ലഭ്യമാക്കുന്നു.
ഐറിഷ് ഡിഫന്‍സ് ഫോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4 (വെള്ളിയാഴ്ച്ച)ന് മുമ്പ് അപേക്ഷിക്കണം .

ഓവര്‍സീസ് പീസ് കീപ്പിംഗ് ഫോഴ്‌സ് അടക്കമുള്ള മറ്റു ചില മേഖലകളിലും തൊഴിലവസരങ്ങള്‍ ലഭ്യമാണെന്ന് എന്‍ സി പി അറിയിച്ചു.ഡിഫന്‍സ് ഫോഴ്‌സിലെയ്ക്ക് 18 മുതല്‍ 25 വയസ് വരെ പ്രായമുള്ള അയര്‍ലണ്ടില്‍ താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം.

വര്‍ഷം ആകെ 900 പേര്‍ക്ക് കര, നാവിക സേനകളില്‍ അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ക്യാപെയ്ന്‍ ആരംഭിച്ചതായി പ്രതിരോധ മന്ത്രി സൈമണ്‍ കോണ്‍വെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിഫന്‍സ് ഫോഴ്‌സിലേക്ക് 400 പേരെയും റിസര്‍വ് ഡിഫന്‍സ് ഫോഴ്‌സിലേക്ക് 500 പേരെയുമാണ് റിക്രൂട്ട് ചെയ്തത്.ഈ വര്‍ഷവും തത്തുല്യമായ ഒഴിവുകള്‍ ഉണ്ടായേക്കുമെന്ന് മന്ത്രി പറഞ്ഞു..

ജനസംഖ്യ വര്‍ധിച്ചതിനു ആനുപാതികമായി എല്ലാ മേഖലയില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നതിനാണ് ഐറിഷ് പ്രതിരോധ സേനയുടെ വലുപ്പം വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ആളുകള്‍ക്കും പുതിയ നിയമനത്തില്‍ അവസരം ലഭിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഫന്‍സ് ഫോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ക്ക് ഐറിഷ് പ്രതിരോധ സേനയുടെ വെബ്‌സൈറ്റായ മിലിട്ടറി ഡോട്ട് ഐഇ(www.military.ie) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഈ വെബ്‌സൈറ്റിലെ കേന്ദ്രീകൃത ആപ്ലിക്കേഷന്‍ സിസ്റ്റത്തിലൂടെയാകും അപേക്ഷകള്‍ സ്വീകരിക്കുക.(ഇന്ന് രാവിലെ സൈറ്റ് ഡൌണാണ്.വൈകുന്നേരത്തേയ്ക്ക് തകരാറ് മാറിയേക്കാമെന്ന് അധികൃതര്‍ അറിയിച്ചു)
അയര്‍ലണ്ട് സൈന്യത്തിന്റെ പുനസംഘടനയ്ക്ക് ശേഷം നടക്കുന്ന രണ്ടാമത്തെ റിക്രൂട്ട്‌മെന്റാണിത്.ശാരീരിക ക്ഷമത അളക്കുന്നതിനുള്ള പരീക്ഷയും അഭിമുഖ പരീക്ഷയും റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുണ്ടാവും 

Scroll To Top