Tuesday December 06, 2016
Latest Updates

ഫിലിപ്പിനോ നഴ്‌സുമാര്‍ക്ക് വേണ്ടി സ്‌കൈപ്പ് ഇന്റര്‍വ്യൂ:1500 നഴ്‌സുമാരെ കൂടി ഈ വര്‍ഷം നിയമിക്കുമെന്ന് എച്ച് എസ് ഇ 

ഫിലിപ്പിനോ നഴ്‌സുമാര്‍ക്ക് വേണ്ടി സ്‌കൈപ്പ് ഇന്റര്‍വ്യൂ:1500 നഴ്‌സുമാരെ കൂടി ഈ വര്‍ഷം നിയമിക്കുമെന്ന് എച്ച് എസ് ഇ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഈ വര്‍ഷം ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന 1500 നഴ്‌സുമാരെ എച്ച് എസ് ഇ യില്‍ നിയമിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ .ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും സര്‍ക്കാര്‍ പ്രതിന്ജാബദ്ധമാണെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മന്ത്രി ലിയോ വരെദ്കറും വ്യക്തമാക്കിയിരുന്നു..

പെന്‍ഷനോട് കൂടിയ ഫുള്‍ടൈം ജോലിയാവും ഇവര്‍ക്ക് നല്കുന്നത്.എല്ലാവരും ജോലി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നില്ല.എങ്കിലും ഫിലിപ്പൈന്‍സില്‍ നിന്നുള്ള നഴ്‌സുമാരെ കൂടി റിക്രൂട്ട് ചെയ്ത് ഒഴിവുകള്‍ അടിയന്തരമായി നികത്താനാണ് ആരോഗ്യവകുപ്പിന്റെ ഉദ്ദേശ്യം.ഇതിനായി സ്‌കൈപ് ഉപയോഗിച്ച് ഓണ്‍ ലൈന്‍ ഇന്റര്‍വ്യൂ പുരോഗമിക്കുകയാണ്.

300 പുതിയ ബെഡുകള്‍ കൂടി വിവിധ ആശുപത്രികളിലായി അനുവദിക്കാനും ഇന്നലെ ധാരണയായി.കൂടുതല്‍ തിരക്കുള്ള സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ (22)ദ്രോഗഡ(12)ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ (32) എന്നീ ആശുപത്രികള്‍ ഉള്‍പ്പെടെയാണിത്.

Scroll To Top