Thursday June 21, 2018
Latest Updates

അയര്‍ലണ്ടില്‍ ജോലികളുടെ ചാകരക്കാലം വരുന്നു,റിക്രൂട്ട്‌മെന്റ് കമ്പനികള്‍ വലവീശാന്‍ മറ്റ് രാജ്യങ്ങളിലേക്ക്

അയര്‍ലണ്ടില്‍ ജോലികളുടെ ചാകരക്കാലം വരുന്നു,റിക്രൂട്ട്‌മെന്റ് കമ്പനികള്‍ വലവീശാന്‍ മറ്റ് രാജ്യങ്ങളിലേക്ക്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ജോലികളുടെ ചാകരക്കാലം വരുന്നു. ബ്രെക്സിറ്റോടെ യുകെയിലം വിവിധ കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറും എന്ന സൂചനയെത്തുടര്‍ന്ന് പ്രമുഖ റിക്രൂട്ട്മെന്റ് കമ്പനിയായ ഹെയ്സ് അയര്‍ലണ്ട് അടക്കമുള്ള നിരവധി ഐറിഷ് ഏജന്‍സികള്‍ ലോകത്തുടനീളം സ്‌കില്‍ഡ് പ്രൊഫഷണല്‍സിനായി ജോലി വാഗ്ദാനം ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

യുകെ, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് റിക്രൂട്ട് മെന്റ് നടത്താനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രമുഖ രാജ്യങ്ങളില്‍ ഓഫിസുകള്‍ സ്ഥാപിച്ച് ഫിനാന്‍ഷ്യല്‍, ഐടി രംഗത്ത് അയര്‍ലണ്ടില്‍ ജോലിക്കാരെ തേടുകയാണ് ഇവര്‍.പ്രോപ്പര്‍ട്ടി എക്സ്പേര്‍ട്ടുകള്‍ക്കും വലിയ ഡിമാന്‍ഡ് ഉണ്ട്.വരും മാസങ്ങളില്‍ നൂറുകണക്കിന് പേര്‍ യുകെ വിട്ട് അയര്‍ലണ്ട് അടക്കമുള്ള ഇയൂ രാജ്യങ്ങളില്‍ ജോലി തേടുമെന്നാണ് കരുതുന്നത്.

കോര്‍ക്ക്, ലിമറിക്ക്, ഗോള്‍വേ എന്നിവിടങ്ങളില്‍ റിക്രൂട്ട്മെന്റ് വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ഹെയ്സ് പറയുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നതും, നിര്‍മ്മാണ ജോലികള്‍ വര്‍ദ്ധിച്ചതുമാണ് ഇതിനു കാരണം,

ഐറിഷ് മലയാളി ന്യൂസ്

Scroll To Top