Sunday December 04, 2016
Latest Updates

നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ ഉടന്‍ നിയമനവുമായി റിക്രൂട്ട് നെറ്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്

നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ ഉടന്‍ നിയമനവുമായി റിക്രൂട്ട് നെറ്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്

ഡബ്ലിന്‍:ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് ഡിസിഷന്‍ ലെറ്ററുള്ള നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും (ഡിപ്ലോമ, ബി.എസ്.സി, എം.എസ്.സി) അയര്‍ലണ്ടിലെ പ്രമുഖ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ റിക്രൂട്ട് നെറ്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് അപേക്ഷകള്‍ ക്ഷണിച്ചു.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അയര്‍ലണ്ടിലെ ആരോഗ്യ മേഖലയിലെ പ്രമുഖ തൊഴില്‍ ദാതാക്കള്‍ വഴിയായി ഉടന്‍ നിയമനം നല്കുന്നതാണ്.ഐ.ഇ.എല്‍.ടി.എസില്‍ ആകെ 7.0 (W/S 7.0, R/L 6.5)ഗ്രേഡിംഗ് ഉള്ളവര്‍ക്കാണ് അയര്‍ലണ്ടിലെ നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ലഭിക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിക്കൂറിന് ചുരുങ്ങിയത് 21 യൂറോവരെ ശമ്പളത്തില്‍ രണ്ട് വര്‍ഷത്തെ കരാറില്‍  നിയമനം നല്‍കും.നിശ്ചിത കരാറിന് ശേഷം ആവശ്യമെങ്കില്‍ മറ്റ് ആശുപത്രികളിലേയ്ക്ക് മാറാനുള്ള അവസരവും ഉണ്ടായിരിക്കും.refer a

അര്‍ഹരായവരെ ജോലിയ്ക്ക് റഫര്‍ ചെയ്യുന്നവര്‍ക്കും  റെഫര്‍ എ ഫ്രണ്ട് പ്രോഗ്രാം റിക്രൂട്ട് നെറ്റ്   വഴി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനം മാസം മുമ്പ് അയര്‍ലണ്ടില്‍ ആരംഭിച്ച രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ ലഭിക്കും.കഴിഞ്ഞ ബാച്ചുകളില്‍ ഇന്ത്യന്‍ നഴ്‌സുമാരാണ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയത്. SEN7

അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യാനാഗ്രഹിക്കുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ആറ് ആഴ്ചക്കാലത്തെ ഓവര്‍സീസ് നഴ്‌സസ് അഡാപ്‌റ്റേഷന്‍ പ്രോഗ്രാം വഴിയും നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന് അര്‍ഹത നേടാം.

നഴ്‌സുമാരെ എന്‍.എം.ബി.ഐ രജിസ്‌ട്രേഷനു സഹായിക്കുന്നതിനായി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ട്രെയിനിങ് മെറ്റീരിയല്‍, ട്രെയിനിങ് എന്നിവ റിക്രൂട്ട് നെറ്റ് ഒരുക്കും.ജോലി കണ്ടെത്തല്‍ , ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് അഥവാ അഡാപ്‌റ്റേഷന്‍ പ്ലേസ്‌മെന്റ്‌സ് എന്നിവ കണ്ടെത്തുന്നതിനും റിക്രൂട്ടര്‍ സൗകര്യമൊരുക്കും. വിസ, എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്, മെഡിക്കല്‍, എയര്‍പോര്‍ട്ട് പിക്കപ്പ്, താമസസൗകര്യം എന്നിവയും തൊഴില്‍ ദാതാവും റിക്രൂട്ട് നെറ്റ് ഹെല്‍ത്ത് കെയറും ചേര്‍ന്ന് ഉദ്യോഗാര്‍ഥിയ്ക്ക് നല്‍കും.

താത്പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടുക:

കൂടുതല്‍ വിവരങ്ങള്‍ക്ക്

00353879132248(അയര്‍ലണ്ട്)
00918547129877(ഇന്ത്യ)

Email:recruitnet4nurses@gmail.com

Scroll To Top