Monday December 05, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് അഞ്ഞൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

അയര്‍ലണ്ടിലേയ്ക്ക് അഞ്ഞൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

മേയോ :വിദേശത്ത് കുടിയേറിയ നഴ്‌സുമാര്‍ അയര്‍ലണ്ടിലെക്ക് തിരിച്ചു വരണമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ . അഞ്ഞൂറോളം നഴ്‌സുമാരുടെ  ഒഴിവുകള്‍ ഈ വര്‍ഷം ഉണ്ടാകുന്നുണ്ട്.റിക്രൂട്ട്‌മെന്റ് ആരംഭിച്ചു കഴിഞ്ഞു.

അയര്‍ലണ്ടിലെ ആരോഗ്യമേഖലയ്ക്ക് മുന്‍പരിചയമുള്ള അമേരിക്കയിലും ഗള്‍ഫിലും ,ആസ്‌ട്രേലിയിലും കുടിയേറിയിട്ടുള്ള എല്ലാ ഡോക്റ്റര്‍മാരും നഴ്‌സുമാരും തിരിച്ചു വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് മേയോയില്‍ വെച്ച് നടന്ന ഫിനഗേല്‍ സമ്മേളനത്തില്‍ പങ്കെടുക്കവേ മന്ത്രി പറഞ്ഞു.

ശമ്പളവെട്ടിച്ചുരുക്കലിന്റെ കാലം അവസാനിച്ചു.ഇനി നമ്മുടെ ആരോഗ്യ മേഖലയ്ക്ക് നവജീവന്‍ നല്കണം ,വരേദ്കര്‍ പറഞ്ഞു.

ഐ എന്‍ എം ഓ ആരോഗ്യമന്ത്രിയുടെ പുതിയ പ്രസ്താവനയെ സ്വാഗതം ചെയ്തു.’മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്.പക്ഷെ നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും ജോലി വ്യവസ്ഥകളും നല്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറാവണം.യൂ.കെ യിലേയ്ക്ക് ഇപ്പോള്‍ വന്‍ തോതില്‍ ഐറിഷ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് കാണാതിരിക്കരുത്.അതിലും മെച്ചപ്പെട്ട സൌകര്യങ്ങള്‍ നമ്മുടെ നഴ്‌സുമാര്‍ക്ക് ഇവിടെ കിട്ടിയേ തീരു.’ഐ എന്‍ എം ഓ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ ഐ എന്‍ എം ഓ യുടെ അഭിപ്രായം വ്യക്തമാക്കി കൊണ്ട് അറിയിച്ചു.

വരും വര്‍ഷങ്ങളിലും ഇതിലും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടാകുമെന്നും ഏതാനം വര്‍ഷങ്ങള്‍ കൊണ്ട് അയര്‍ലണ്ടിലെ ആരോഗ്യ മേഖല സുസ്ഥിരതയിലേയ്ക്ക് എത്തുമെന്നും മന്ത്രി വരേദ്കര്‍ പറയുകയുണ്ടായി 

Scroll To Top