Sunday December 04, 2016
Latest Updates

വാഹന വില്‍പ്പന കുതിച്ചുയരുന്നു,പുതിയ കാറുകള്‍ മാത്രം ഒരു ലക്ഷം കവിയും 

വാഹന വില്‍പ്പന കുതിച്ചുയരുന്നു,പുതിയ കാറുകള്‍ മാത്രം ഒരു ലക്ഷം കവിയും 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ രജിസ്‌ട്രേഷനില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 26 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍. ഇതോടെ 2008നു ശേഷം ആദ്യമായി പുതിയതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കാറുകളുടെ എണ്ണം 100,000 കവിഞ്ഞേക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ മാത്രം 53 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.എന്നാല്‍ നികുതി വര്‍ദ്ധനവു മൂലം സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുടെ ഇറക്കുമതിയില്‍ നേരിട്ട ഇടിവ് മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് motorcheck.ie മാനേജിങ്ങ് ഡയറക്ടര്‍ മൈക്കല്‍ റോച്‌ഫോര്‍ഡ് പറയുന്നു. ഇറക്കുമതി ചെയ്ത് രാജ്യത്ത് രജിസ്റ്റര്‍ ചെയപ്പെടുന്ന സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുടെ എണ്ണത്തില്‍ 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
പഴയതും പുതിയതുമായി ആകെ 126,000 വാഹനങ്ങളാണ് രാജ്യത്ത് ഈ വര്‍ഷം ഇതേ വരെ രജിസ്റ്റര്‍ചെയ്യപെട്ടത്. വോക്‌സ്‌വാഗണ്‍, ടയോട്ട, ഫോര്‍ഡ്, ഹ്യുണ്ടായ്, നിസ്സാന്‍ എന്നിവയാണ് ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിര്‍മ്മാതാക്കള്‍.

ഏറ്റവും പ്രിയപെട്ട മോഡലുകള്‍ വോക്‌സ്‌വഗണ്‍ ഗോള്‍ഫ്, ഫോര്‍ഡ് ഫോക്കസ്, നിസാന്‍ ക്വാഷ്‌കായ്, വോക്‌സ്‌വാഗണ്‍ പസറ്റ്, സ്‌കോഡ ഒക്‌റ്റേവിയ എന്നിവയാണ്.
വിഎം ഗോള്‍ഫ്, ഫോര്‍ഡ് ഫോക്കസ്, വിഎം പസാറ്റ്, ഹ്യുണ്ടയ് 1എക്‌സ്35, നിസാന്‍ ക്വാഷ്‌കായ് എന്നിവ ഉപഭോക്താക്കളുടെ പ്രീയപ്പെട്ട ഡീസല്‍ മോഡലുകളായി.
ഫോര്‍ഡ് ഫിയസ്റ്റ, ടയോട്ട യാരിസ്, റെനോ ക്ലയോ, ഒപെല്‍ കോഴ്‌സ, വിഎം പോളോ എന്നിവ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പെട്രോല്‍ മോഡലുകളാണ്.യഥാക്രമം ബ്ലാക്ക്, സില്‍വര്‍, ഗ്രേ, വൈറ്റ്, ബ്ലൂ എന്നിവയാണ് ഉപഭോക്താക്കളുടെ ഇഷ്ട നിറങ്ങള്‍

43 ശതമാനം ആളുകളും ഹാച്ച് ബാക്ക് മോഡലുകള്‍ ഇഷ്ടപ്പെട്ടപ്പോള്‍ 20 ശതമാനം മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളാണ് വാങ്ങിയത്.



Scroll To Top