Wednesday August 23, 2017
Latest Updates

അയര്‍ലണ്ടില്‍ നിന്നും 80,000 കാറുകള്‍ തിരിച്ചു വിളിയ്ക്കാന്‍ തീരുമാനം

അയര്‍ലണ്ടില്‍ നിന്നും 80,000 കാറുകള്‍ തിരിച്ചു വിളിയ്ക്കാന്‍ തീരുമാനം

ഡബ്ലിന്‍:മലീനികരണ നിയന്ത്രണ സംവിധാനത്തിലെ തട്ടിപ്പ് പുറത്ത് വന്നതിനെത്തുടര്‍ന്ന്, അയര്‍ലണ്ടില്‍ വിറ്റ 80,000 ഫോക്‌സ് വാഗണ്‍ കാറുകള്‍ കമ്പനി തിരിച്ചു വിളിക്കും. നഷ്ടം സംഭവിച്ച കസ്റ്റമര്‍മാരെ ‘സമീപ ഭാവിയില്‍’ കമ്പനി ബന്ധപ്പെടും. 

34,387 ഫോക്‌സ് വാഗണ്‍ പാസ്സഞ്ചര്‍ കാറുകള്‍, 16,485 ഓഡി കാറുകള്‍, 4,365 സീയറ്റ് കാറുകള്‍, 16,004 സ്‌കോഡാ കാറുകള്‍ എന്നിവയാണ് തിരിച്ചു വിളിക്കുന്നത്. ഫോക്‌സ് വാഗണ്‍ ബ്രാണ്‍ഡിനു കീഴില്‍ വിറ്റഴിച്ച 8,107 കൊമോഴ്‌സിയല്‍ വാഹനങ്ങളും തിരിച്ചു വിളിക്കും. കൂടാതെ ഇറക്കുമതി ചെയ്ത 30,000 സെക്കന്‍ഡ് ഹാന്‍ഡ് കാറുകളും തിരിച്ചു വിളിയ്ക്കുന്നവയില്‍ ഉള്‍പ്പെടും. തിരിച്ചു വിളിച്ച വാഹനങ്ങളുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി തങ്ങളുടെ ഡീലര്‍മാര്‍ക്കായി പ്രസിദ്ധീകരിക്കും. പ്രശ്‌നം ഉള്ളവയില്‍ തങ്ങളുടെ കാറും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കസ്റ്റമര്‍മാര്‍ക്ക് പരിശോധിക്കാനായി ഒരു ഓണ്‍ലൈന്‍ സര്‍വ്വീസും ഉടന്‍ തയ്യാറാക്കുന്നുണ്ട്. 

ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാ വാഹനങ്ങളും സാങ്കേതികമായി സുരക്ഷിതമാണെന്നും റോഡില്‍ ഓടാന്‍ ഒരു പ്രശ്‌നവും ഇല്ലാത്തവയാണെന്നും കമ്പനി അവകാശപ്പെടുന്നു.

Scroll To Top