Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ ആദ്യം തിരിച്ചു വിളിയ്ക്കുന്നത് ഗോള്‍ഫ് മോഡല്‍

അയര്‍ലണ്ടില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ ആദ്യം തിരിച്ചു വിളിയ്ക്കുന്നത് ഗോള്‍ഫ് മോഡല്‍

ഡബ്ലിന്‍:കാറില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ ഫോക്‌സ്‌വാഗന്റെ ടു ലിറ്റര്‍ ഗോള്‍ഫ് ടിഡിഐ ബ്ലൂ മോഷന്‍ മോഡല്‍ തിരികെ വിളിക്കുന്നു. ഡിഫീറ്റ് ഡിവൈസസ് എന്ന അപകടകാരിയായ സോഫ്റ്റ് വെയര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നത്. ഇത് കാര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ എമിഷനെ ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കാര്‍ ഉടമസ്ഥര്‍ക്ക് പ്രശ്‌നനവുമായി ബന്ധപ്പെട്ട് കത്തയച്ചിട്ടുണ്ട്.

ഇന്നു മുതല്‍ ഗോള്‍ഫ് കാര്‍ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ അടുത്തുള്ള സര്‍വീസ് സെന്ററുകളുമായി ഫോണിലെ മറ്റോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിക്കുന്നു. ജര്‍മ്മനിയുടെ ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സോഫ്റ്റ് വെയര്‍ പ്രശ്‌നം പരിഹരിക്കാന്‍ അനുമതി നല്‍കാന്‍ കാത്തിരിക്കുകയാണ് കമ്പനി. സര്‍വീസ്, ഉപകരണങ്ങള്‍ റീപ്ലേസ് ചെയ്യുക എന്നിവ ഫ്രീയായി ചെയ്തു നല്‍കുന്നതാണെന്നും കമ്പനി അറിയിച്ചു. ഇതിനായി 7.8 ബില്ല്യണ്‍ യൂറോ കമ്പനി നീക്കിവച്ചിട്ടുണ്ട്.

യൂറോപ്പിലാകമാനം 15,000ഓളം ഫോക്‌സ് വാഗന്‍ ഗോള്‍ഫ് കാറുകളില്‍ മാന്വല്‍ ഗിയര്‍ ബോക്‌സ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നും തിരികെ വിളിക്കുന്നുണ്ട്. മറ്റ് മോഡലുകളും തിരികെ വിളിക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

Scroll To Top