Wednesday August 23, 2017
Latest Updates

20,000 യൂറോ റിബേറ്റ് സ്‌കീം,ഭവനവില കൂട്ടുമെന്ന് വിദഗദ്ധര്‍,കൂടുതല്‍ പുതിയ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് ബില്‍ഡേഴ്സ്

20,000 യൂറോ റിബേറ്റ് സ്‌കീം,ഭവനവില കൂട്ടുമെന്ന് വിദഗദ്ധര്‍,കൂടുതല്‍ പുതിയ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് ബില്‍ഡേഴ്സ്

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് 20,000 യൂറോ വരെ റിബേറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം (ഹെല്‍പ്പ് ടു ബൈ സ്‌കീം) ഭവനവില കൂട്ടാനേ ഉപകരിക്കുകയുള്ളൂവെന്ന് വിദഗ്ദ്ധര്‍. ദി സൊസൈറ്റി ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍വയേഴ്സ് (എസ്.സി.എസ്.ഐ) ഇതു സംബന്ധിച്ച് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

രാജ്യത്ത് ലഭ്യമായ വീടുകളുടെ എണ്ണം കുറവാണ്. റിബേറ്റ് ലഭിക്കുന്നതോടെ നിരവധി പേര്‍ വീടു വാങ്ങാനായി രംഗത്തു വരും. ഇതോടെ മേഖലയില്‍ മത്സരം വര്‍ദ്ധിക്കുകയും, സ്വാഭാവികമായും വില കൂടുകയും ചെയ്യും.

ഭവന സബ്സിഡികള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പ്രതീക്ഷിച്ച് പുതിയ നിരവധി വീടുകളാണ് വില്പ്പന ചെയ്യാതെ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്.ഇവയെല്ലാം വില്‍പനയ്ക്കായി വിപണിയില്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്.

റിബേറ്റ് നല്‍കുന്നതിനു പകരം വീടുകളുടെ വാറ്റ് (VAT) കുറയ്ക്കുക, കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുക, ഭവനനിര്‍മ്മാണത്തിനായി ഫണ്ട് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഭവനപ്രതിസന്ധിക്ക് തടയിടാനായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എസ്.സി.എസ്.ഐ പ്രസിഡന്റ് ക്ലാരി സോളന്‍ വ്യക്തമാക്കി.

Scroll To Top