Tuesday May 22, 2018
Latest Updates

ഭവനവില കുതിച്ചുയരുന്നുവെന്ന് ഏജന്റുമാര്‍;നൂറുകണക്കിനാളുകള്‍ ഡബ്ലിനു പുറത്ത് വീടുകള്‍ തേടുന്നു

ഭവനവില കുതിച്ചുയരുന്നുവെന്ന് ഏജന്റുമാര്‍;നൂറുകണക്കിനാളുകള്‍ ഡബ്ലിനു പുറത്ത് വീടുകള്‍ തേടുന്നു

ഡബ്ലിന്‍: തലസ്ഥാനത്ത് വീടുകള്‍ക്ക് വില കുറയുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന വാദവുമായി എസ്റ്റേറ്റ് ഏജന്റുമാര്‍ വീണ്ടും രംഗത്തെത്തി.ഡബ്ലിനിലെ വീടുകള്‍ക്ക് വില കൂടുന്നത് തുടരുകയാണെന്നും ഇതു കാരണം നഗരത്തില്‍ ജോലി ചെയ്യുന്നവരും മറ്റും ഡബ്ലിനു പുറത്ത് പോര്‍ട്ട് ലീസ്,ലോങ്‌ഫോര്‍ഡ് തുടങ്ങിയ കൌണ്ടികളിലേയ്ക്കാണ് ഇപ്പോള്‍ മാറി താമസിക്കുന്നതെന്നും.എന്നാല്‍ ഇവിടങ്ങളില്‍ വീടുകള്‍ക്ക് ആവശ്യക്കാരേറിയതോടുകൂടി ഉടന്‍ തന്നെ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ്’വിദഗ്ദ്ധരുടെ’ കണക്കുകൂട്ടല്‍.rail map

ഡബ്ലിനില്‍ നിലവിലുള്ള വിലയെക്കാള്‍ മൂന്നിലൊന്ന് വിലയ്ക്ക് നഗരത്തിനു പുറത്ത് വീടുകള്‍ ലഭിക്കും.ഡബ്ലിനിലേയ്ക്കുള്ള യാത്രാദൂരം കൂടുമെങ്കിലും ഇതാണ് ആളുകളെ കൂടുതലായും മറ്റ് കൗണ്ടികളിലേയ്ക്ക്ആകര്‍ഷിക്കുന്നത്. ഗ്രേറ്റര്‍ ഡബ്ലിനില്‍ നിന്നും ധാരാളം പേര്‍ വാസസ്ഥലങ്ങളന്വേഷിച്ച് ലോങ്‌ഫോര്‍ഡ്, കില്‍ക്കെന്നി,വെക്‌സ്‌ഫോര്‍ഡ്, ഓഫാലി, കാവന്‍ എന്നിവിടങ്ങളിലേയ്‌ക്കെത്തുന്നുണ്ടെന്ന് ഹൗസിങ് ഏജന്റുമാരും പറയുന്നു. എങ്കിലും കൗണ്ടി പോര്‍ട്ട് ലീഷിലെ പോര്‍ട്ടാലിങ്ങിനോ മീത്തിലെ ദ്രോഗഡയോ പോലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ഏറെ അകലെയല്ലാതെ വീടുകള്‍ വാങ്ങാനാണ് ആളുകളുടെ ശ്രമം.ഇവിടെ നിന്നും ഡബ്ലിനിലേയ്ക്ക് ട്രെയിനില്‍ 45 മിനിറ്റാണ് യാത്ര. ഇത്തരക്കാരില്‍ ഏറെയും ആദ്യമായിവീടുകള്‍ വാങ്ങുന്നവരാണ്.

2015ല്‍ ഡബ്ലിനില്‍ 29% വരെയാണ് ഭവനവില കുതിച്ചുയര്‍ന്നത്. ഇടത്തരം വീടുകള്‍ക്ക് നിലവില്‍ 230000 മുതല്‍ 1100000 യൂറോ വരെയാണ് വില.അതേ സമയം പോര്‍ട്ട് ലീഷിലെ പലയിടങ്ങളിലും  ത്രീ ബെഡ് സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് ശരാശരി 130,000 യൂറോയാണ് വിലയെന്ന് ഹൗസിങ് ഏജന്റും ഡിഎന്‍ജി കെല്ലി ഉടമയുമായ പോള്‍ കെല്ലി പറയുന്നു.ഫോര്‍ ബെഡ് സൗകര്യമുള്ള വീടുകള്‍ക്ക് 150,000 യൂറോയാണ് ശരാശരി വിലയത്രെ.

ഭവനവിലയില്‍ ഇടിവുണ്ടായേക്കുമെന്നു പരക്കെ അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും എസ്റ്റേറ്റ് എജന്റുമാരും ബ്രോക്കര്‍മാരും ഇപ്പോള്‍ ശ്രമിക്കുന്നത് നഗരത്തിന് വെളിയിലുള്ള കൌണ്ടികളിലെ വീടുകള്‍ വിറ്റു പോകാനുള്ള തന്ത്രങ്ങളാണ്.ഒരു വേള വിലയിടിഞ്ഞാല്‍ 2009 മുതല്‍ ഉണ്ടായതു പോലെ കുത്തനെയുള്ള തകര്‍ച്ചയ്ക്കാണ് സാധ്യത.അയര്‍ലണ്ടിലെ സാമ്പത്തികാവസ്ഥയുടെ കയറ്റിറക്കങ്ങള്‍ നോക്കി വിദേശഫണ്ടുകള്‍ പ്രൊപ്പര്‍ട്ടികള്‍ വാങ്ങി കൂട്ടുന്നത് മാത്രമാണ് ഇപ്പോഴും വില കയറി നില്ക്കാനുള്ള അവസ്ഥ സംജാതമാക്കുന്നത്.ir k

2006 വരെ പ്ലാനിംഗ് പെര്‍മിഷനുകള്‍ ഉദാരമായി നല്‍കിയപ്പോള്‍ 2007 മുതല്‍ തകര്‍ച്ചയുടെ ദിനങ്ങളായി.എന്നാല്‍ പിന്നിട് പണിതു വെച്ച ബില്‍ഡിംഗുകള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്ലാനിംഗ് പെര്‍മിഷനുകള്‍ നല്‍കുന്നത് കുറച്ച് വെച്ചാണ് ഭവനവില സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയത്.ഇത് സാധാരണക്കാരെ സഹായിക്കാനായിരുന്നില്ല,ഭവന നിര്‍മ്മിതാക്കളെ നിലനിര്‍ത്തുവാനാണ്.

പ്ലാനിംഗ് പെര്‍മിഷ്‌നുകള്‍ കൂടുതല്‍ നല്‍കുന്നത് തുടര്‍ന്നാല്‍ ഡബ്ലിന്‍ കൌണ്ടിയില്‍ പോലും വില കുറയും.സര്‍ക്കാര്‍ പക്ഷെ അതിനു തയാറാവുമോ എന്നത് കണ്ടറിയണം.ബാങ്കുകള്‍ മോര്‍ട്ട് ഗേജ് ലോണുകള്‍ നല്‍കാതെയും,സെന്‍ട്രല്‍ ബാങ്ക് നിശ്ചിത ഡിപ്പോസിറ്റ് നയങ്ങള്‍ പ്രഖ്യാപിച്ചും നടപ്പാക്കുന്നത് സാധാരണക്കാരെ കൂടുതല്‍ വില നല്‍കി വീടുകള്‍ വാങ്ങിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.ചുരുങ്ങിയ കാലമെങ്കിലും നിലവിലുള്ള അവസ്ഥ തുടരാനുള്ള തന്ത്രപ്പാടിലാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ.

Scroll To Top