Thursday December 08, 2016
Latest Updates

സ്പാനിഷ് ലീഗില്‍ റയലിനും ബാഴ്‌സക്കും ജയം

സ്പാനിഷ് ലീഗില്‍ റയലിനും ബാഴ്‌സക്കും ജയം

സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും വിജയ കുതിപ്പ് തുടരുന്നു. 30 കളികളില്‍ നിന്ന് 74 പോയിന്റോടെയാണ് ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയുടെ തുടര്‍ച്ചയായ ഒമ്പതാം ജയമാണിത്. രണ്ടാം സ്ഥാനത്തുള്ള റയലിന് 30 കളികളില്‍ നിന്ന് 70 പോയിന്റാണുള്ളത്.

അല്‍മേരിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. സുവാരസ് രണ്ടു ഗോള്‍ നേടിയപ്പോള്‍ മെസ്സിയും ബാര്‍ത്രയും ഓരോ ഗോള്‍ വീതം നേടി. 33ാം മിനിറ്റില്‍ മെസ്സിയിയാണ് ബാഴ്‌സയുടെ സ്‌കോറിംഗ് തുടങ്ങി വച്ചത്. 55, 90 മിനിറ്റുകളിലായിരുന്നു സുവാരസ് വല കുലുക്കിയത്. 75ാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു ബാര്‍ത്രയുടെ ഗോള്‍..

ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് വല്ലസാനോയെ തകര്‍ത്തത്. റയല്‍ മാഡ്രിഡിനു വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളം നിറഞ്ഞ് കളിച്ചു. 68ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ആദ്യ ഗോള്‍ നേടി. റയലിനുവേണ്ടി ക്രിസ്റ്റ്യാനോയുടെ 300മത് ഗോളാണിത്. 73ാം മിനിറ്റില്‍ കൊളംബിയന്‍ താരം ഹാമസ് റോഡ്രിഗസ് രണ്ടാം ഗോള്‍ നേടി.

 

Scroll To Top