Sunday December 11, 2016
Latest Updates

ഇനി വിസ ഓഫിസില്‍ ക്യൂ നില്‍ക്കേണ്ടതില്ല, റീ എന്ട്രി വിസയ്ക്ക് ഓണ്‍ ലൈന്‍ അപ്പോയിന്റ്റ്‌മെന്റ് ഏര്‍പ്പെടുത്തി,എമര്‍ജന്‍സി വിസയ്ക്ക് 160 യൂറോ ഫീസ് 

ഇനി വിസ ഓഫിസില്‍ ക്യൂ നില്‍ക്കേണ്ടതില്ല, റീ എന്ട്രി വിസയ്ക്ക് ഓണ്‍ ലൈന്‍ അപ്പോയിന്റ്റ്‌മെന്റ് ഏര്‍പ്പെടുത്തി,എമര്‍ജന്‍സി വിസയ്ക്ക് 160 യൂറോ ഫീസ് 

ഡബ്ലിന്‍:ഇനി റീ എന്ട്രി വിസയടിപ്പിക്കാന്‍ വിസ ഓഫിസില്‍ പോയി രാവിലെ മുതല്‍ വൈകിട്ട് വരെ കാത്തിരിക്കേണ്ട.ഡബ്ലിനിലെ വിസ ഓഫിസില്‍ നവംബര്‍ 16 മുതല്‍ മുതല്‍ റീ എന്ട്രി വിസ അടിയ്‌ക്കേണ്ടവര്‍ക്കായി ഓണ്‍ ലൈന്‍ അപ്പോയിന്റ്റ്‌മെന്റ് നിലവില്‍ വരും. 

ഓണ്‍ ലൈന്‍ അപ്പോയിന്റ്റ്‌മെന്റ് എടുത്ത ശേഷം വിസ ആവശ്യക്കാര്‍ മുന്‍ കൂട്ടി നിശ്ചയിക്കുന്ന ദിവസം നിശ്ചിത ദിവസം തന്നെ ജി എന്‍ ഐ ബി കാര്‍ഡ്,പാസ്‌പോര്‍ട്ട് എന്നിവയും വിസ ഓഫിസ് നിര്‍ദേശിക്കുന്ന മറ്റു രേഖകളുമടക്കം ഹാജരാകണം.

എമര്‍ജന്‍സി വിസയ്ക്ക് 160 യൂറോയായി അപേക്ഷാ ഫീസ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

നിശ്ചിത അപേക്ഷാ ഫോം പുരിപ്പിച്ച് രജിസ്‌ട്രേഡ് പോസ്റ്റു വഴിയും റീ എന്ട്രി വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം തുടരുമെന്നും വിസ ഓഫിസ് അറിയിച്ചു.ഓണ്‍ലൈന്‍ അപ്പോയിന്റ്റ്‌മെന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്  http://reentryvisa.inis.gov.ie 

Scroll To Top