Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ റീ എന്ട്രി വിസ ഓണ്‍ ലൈന്‍ അപ്പോയിന്റ്‌മെന്റ് സംവിധാനത്തില്‍ തുടക്കത്തിലെ കല്ലുകടി !

അയര്‍ലണ്ടിലെ റീ എന്ട്രി വിസ ഓണ്‍ ലൈന്‍  അപ്പോയിന്റ്‌മെന്റ് സംവിധാനത്തില്‍ തുടക്കത്തിലെ കല്ലുകടി !

ഡബ്ലിന്‍: റീ എന്ട്രി വിസയടിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ ലൈന്‍ അപ്പോയിന്റ്‌റ്‌മെന്റ് സംവിധാനം തുടക്കത്തിലേ തകരാറിലായി 

ഓണ്‍ ലൈന്‍ അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം വിസ ആവശ്യക്കാര്‍ മുന്‍ കൂട്ടി നിശ്ചയിക്കുന്ന ദിവസം തന്നെ ജി എന്‍ ഐ ബി കാര്‍ഡ്,പാസ്‌പോര്‍ട്ട് എന്നിവയും വിസ ഓഫിസ് നിര്‍ദേശിക്കുന്ന മറ്റു രേഖകളുമടക്കം ഹാജരാകാനായിരുന്നു വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ സിസ്റ്റത്തില്‍ തുടര്‍ച്ചയായ തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഓണ്‍ ലൈന്‍ അപ്പോയിന്റ്‌മെന്റ് സംവിധാനം കഴിഞ്ഞ ആഴ്ച്ച പലതവണ തടസപ്പെട്ടു.ഇതേ തുടര്‍ന്ന് ഓണ്‍ ലൈന്‍ അപ്പോയിന്റ്‌മെന്റ് സര്‍വീസ് താത്കാലികമായി നിര്‍ത്തല്‍ ചെയ്യണ്ടി വന്നിരിക്കുകയാണ്.
നവംബര്‍ 23 നോടെ സംവിധാനം വീണ്ടും ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു ഡബ്ലിന്‍ വിസാ ഓഫിസ് അറിയിച്ചു 

Scroll To Top