Thursday July 27, 2017
Latest Updates

അയര്‍ലണ്ടില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്റ്റര്‍മാരുടെ എണ്ണം നാലിരട്ടിയായി,ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്റ്റര്‍മാരെ അയര്‍ലണ്ടിലേക്ക് റിക്രൂട്ട് ചെയ്യരുതെന്ന് ആര്‍സിഎസ് ഐ റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്റ്റര്‍മാരുടെ എണ്ണം നാലിരട്ടിയായി,ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്റ്റര്‍മാരെ അയര്‍ലണ്ടിലേക്ക് റിക്രൂട്ട് ചെയ്യരുതെന്ന് ആര്‍സിഎസ് ഐ റിപ്പോര്‍ട്ട്

ഡബ്ലിന്‍:വിദേശ ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്നതാണ് അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ വിദേശികളാകുന്നതിനു കാരണമെന്ന് റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ടിന്റെ പഠനറിപ്പോര്‍ട്ട്..ദരിദ്ര രാജ്യങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ ഇറക്കുമതി ചെയ്യുന്നത് അവിടുത്തെ രോഗികളെ കൊലയ്ക്കു കൊടുക്കുന്നതിന് തുല്യമാണെന്നും ആര്‍സിഎസ്ഐ റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ട്.അത്തരം അവസ്ഥയില്‍ കുറഞ്ഞ സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെയ്ക്കണമെന്നും റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

അയര്‍ലണ്ടിലെ ഭൂരിപക്ഷം ഡോക്ടര്‍മാരും കുടിയേറാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഇവിടെ ആശുപത്രികള്‍ക്കാശ്രയം വിദേശ ഡോക്ടര്‍മാര്‍മാരാണ് .ഇവിടുത്തെ ഡോക്ടര്‍മാരെ പിടിച്ചുനിര്‍ത്താന്‍ കാര്യമായി യാതൊന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം വളരെ ശക്തമാണ്.

തുടക്കത്തില്‍ ‘ബ്രയിന്‍ ഗയിന്‍’ ആകുന്ന സ്റ്റോപ് ഗ്യാപ് പരിപാടി പിന്നീട് ‘ബ്രയിന്‍ വേയ്സ്റ്റ’ ആവുന്നു.അയര്‍ലണ്ടിലെത്തുന്ന വിദേശ ഡോക്ടര്‍മാര്‍ക്ക് വരുമാനം കുറയുന്നതോടെ അത് ‘ബ്രയിന്‍ ഡ്രയിനി’ലെത്തുന്നു. അതോടെ അവര്‍ കൂടുതല്‍ സാമ്പത്തിക നേട്ടത്തിനായി മറ്റൊരു രാജ്യത്തേക്ക് പറക്കും.ഇതൊഴിവാക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.ഐറീഷിലെ പരിശീലനം നേടിയ ഡോക്ടര്‍മാരെ ഇവിടെ നിലനിര്‍ത്തണം. അതിനായി കുറഞ്ഞ ജോലി സമയവും കൂടുതല്‍ വേതനവും നല്‍കണം, ഒപ്പം തൊഴില്‍ സുരക്ഷയും ഉറപ്പാക്കണം.

മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും മറ്റു പുറം രാജ്യത്തെയും ഡോക്ടര്‍മാരുടെയെണ്ണം ഐറീഷ് ബിരുദധാരികളുടെ 16 ഇരട്ടിയാണെന്ന് ആര്‍സിഎസ്ഐ ഹെല്‍ത്ത് വര്‍ക്ക് ഫോഴ്സ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ടിലെ ബിരുദധാരികളുടെ എണ്ണത്തില്‍ 2014നും 2015നുമിടയില്‍ ആറ് ശതമാനം വര്‍ധനയുണ്ടായി;772ല്‍ നിന്നും 859 ആയി.അതേസമയം ‘വിദേശ ഇറക്കുമതി’ ഇരട്ടിയായി ; 552ല്‍ നിന്നും 1095ലെത്തി.ഇന്റര്‍നാഷണല്‍ ബിരുദധാരികളില്‍ അഞ്ചിലൊരാള്‍ പാക്കിസ്ഥാനിയാണ്. പാക്കിസ്ഥാനില്‍ നിന്നും ഇങ്ങോട്ടേക്കുള്ള ഡോക്ടര്‍മാരുടെ ഒഴുക്ക് കഴിഞ്ഞ 15 വര്‍ഷത്തിനിടെ നാല് മടങ്ങായാണ് ഉയര്‍ന്നത്.

Scroll To Top