Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സുമായി ചേര്‍ന്ന് ടാറ്റാ കണ്‍സല്‍ട്ടന്‍സി ബൃഹത് പദ്ധതി ആരംഭിക്കുന്നു

അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സുമായി ചേര്‍ന്ന് ടാറ്റാ കണ്‍സല്‍ട്ടന്‍സി ബൃഹത് പദ്ധതി ആരംഭിക്കുന്നു

ഡബ്ലിന്‍:ഇന്ത്യയിലെ വമ്പന്‍ സോഫ്റ്റ് വെയര്‍ എക്സ്പോര്‍ട്ടര്‍മാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് അയര്‍ലണ്ടു (ആര്‍സിപിഐ)മായി ചേര്‍ന്ന് പുതിയ ആശയവിനിമയ പദ്ധതിക്ക് രൂപം നല്‍കുന്നു. ഇതിലൂടെ ആര്‍സിപിഐയിലെ ഡോക്ടര്‍മാര്‍ക്കും മറ്റും ലോകത്തിലെ മറ്റ് ഡോക്ടര്‍മാരുമായി സംവദിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും കഴിയും.

കരിയറിലുടനീളം ഇത്തരത്തില്‍ ആശയവിനിമയം നടത്തുന്നത് ഡോക്ടര്‍മാര്‍ക്ക് വലിയ സഹായമാണ് ചെയ്യുക. ‘ദി ഫിസിഷ്യന്‍ നെറ്റ് വര്‍ക്ക്’ എന്ന പേരില്‍ ഇവരുടെ ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിക്ക് രൂപം നല്‍കുകയാണ് ടിസിഎസ് ചെയ്യുക.

അയര്‍ലണ്ട്, ഇന്ത്യ, ഒമാന്‍, സൗദി അറേബ്യ, യുഎഇ, മലേഷ്യ എന്നിവിടങ്ങളിലുള്ള ഡോക്ടര്‍മരാണ് ഈ കമ്മ്യൂണിറ്റിയില്‍ ഉണ്ടാകുക.ലോകത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം വരുത്തുന്ന ഒരു പദ്ധതിയാവും ഇതെന്ന് ടാറ്റാ കണ്‍സല്‍ട്ടന്‍സിയുടെയും,റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് അയര്‍ലണ്ടിന്റേയും വക്താക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Scroll To Top