Friday February 24, 2017
Latest Updates

സ്റ്റാര്‍ക്കിന് പരുക്ക്; ആര്‍സിബി ആരാധകര്‍ ആശങ്കയില്‍

സ്റ്റാര്‍ക്കിന് പരുക്ക്; ആര്‍സിബി ആരാധകര്‍ ആശങ്കയില്‍

നിലവില്‍ ഐസിസി ബൗളിംഗ് റാങ്കിംഗിള്‍ ഒന്നാമത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഐപിഎല്‍ എട്ടാം സീസണിലെ മത്സരിക്കാന്‍ ആരംഭിക്കാന്‍ അധിക നാളുകള്‍ ഇല്ലെന്നിരിക്കെ ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരും ടീം ഉടമകളും ആശങ്കയിലാണ്. പരുക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്ക് മത്സരിക്കാതിരിക്കുമോ എന്ന ചോദ്യമാണ് അവരെ ആശങ്കയിലാഴ്ത്തുന്നത്.

കാല്‍മുട്ടിനേറ്റ പരുക്കാണ് ഇപ്പോള്‍ സ്റ്റാര്‍ക്കിന് വെല്ലുവിളിയായിരിക്കുന്നത്. മൂന്ന് ആഴ്്ച്ചത്തേക്ക് എങ്കിലും ഓസ്‌ട്രേലിയയില്‍ ചികിത്സയ്ക്കായി കഴിഞ്ഞ ശേഷമെ അദ്ദേഹത്തിന് പുറത്തേക്ക് പോകാന്‍ സാധിക്കുകയുള്ളു. പരുക്ക് ഭേദമായെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ബോധ്യമായ ശേഷമെ സ്റ്റാര്‍ക്കിന് ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് പോരാന്‍ അനുവാദം നല്‍കുകയുള്ളു.

ബൗളിംഗ് അറ്റാക്കിന്റെ തലപ്പത്ത് ആര്‍സിബി നിശ്ചയമായും കണ്ടിരിക്കുക സ്റ്റാര്‍ക്കിനെ തന്നെയായിരിക്കും. കഴിഞ്ഞ സീസണിലാണ് സ്റ്റാര്‍ക്ക് ആദ്യമായി ഐപിഎല്ലില്‍ കളിച്ചത്. മികച്ച പ്രകടനം കാഴ്ച്ച വെച്ച സ്റ്റാര്‍ക്ക് 14 വിക്കറ്റുകളും നേടിയിരുന്നു.

Scroll To Top