Sunday December 11, 2016
Latest Updates

വായ്പകള്‍ക്കുള്ള മുന്‍ഗണനാ മേഖലകളുടെ പട്ടികയില്‍ മാറ്റം വരുത്തുമെന്ന് റിസര്‍വ് ബാങ്ക്

വായ്പകള്‍ക്കുള്ള മുന്‍ഗണനാ മേഖലകളുടെ പട്ടികയില്‍ മാറ്റം വരുത്തുമെന്ന് റിസര്‍വ് ബാങ്ക്

മുന്‍ഗണനാ മേഖലകള്‍ക്കു വായ്പ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുനരവലോകനത്തിന് വിധേയമാക്കുമെന്ന് റിസര്‍വ് ബാങ്ക്. നിലവിലുള്ളവയ്ക്ക് പുറമേ ഇടത്തരം സംരംഭങ്ങള്‍, അടിസ്ഥാനസൗകര്യ മേഖലയിലെ സാമൂഹിക സംരംഭങ്ങള്‍, പുനരുപയോഗം നടത്താവുന്ന ഊര്‍ജ്ജം എന്നിവയെക്കൂടി പുതുതായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. നിലവില്‍ കൃഷി, ചെറുകിട സംരംഭങ്ങള്‍, വിദ്യാഭ്യാസം, ഭവന വായ്പ, കയറ്റുമതി എന്നിവയാണ് മുന്‍ഗണനാ മേഖലകയില്‍ പെടുന്നത്.

കാര്‍ഷികമേഖലയില്‍ നിലവിലെ മാനദണ്ഡങ്ങള്‍ തുടരും. ബാങ്കുകളുടെ മൊത്തം വായ്പയുടെ എട്ട് ശതമാനം ചെറുകിട കര്‍ഷകര്‍ക്ക് വായ്പയായി നല്‍കണം. ഭക്ഷ്യകാര്‍ഷിക സംസ്‌കരണത്തിനുള്ള വായ്പയും കാര്‍ഷിക വിഭാഗത്തില്‍പ്പെടും. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള വായ്പാ മാനദണ്ഡങ്ങങ്ങളില്‍ മാറ്റം വരുത്തില്ല.

ആഭ്യന്തര ബാങ്കുകള്‍ക്ക് പുറമേ ഇരുപതോ അതിനു മുകളിലോ ശാഖകളുള്ള വിദേശ ബാങ്കുകളും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനാണ് ആര്‍ബിഐയുടെ നീക്കം. നിലവിലുള്ള വായ്പകള്‍ക്ക് തിരിച്ചടവ് കാലാവധി പൂര്‍ത്തിയാകുന്നതുവരെ പുതുക്കിയ നിര്‍ദ്ദേശം ബാധകമാകില്ല. ജന്‍ധന്‍ യോജനയ്ക്ക് കീഴിലുള്ള ഓവര്‍ഡ്രാഫ്റ്റ് സൗകര്യം മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

Scroll To Top