Tuesday December 06, 2016
Latest Updates

നോട്ട് പിന്‍വലിക്കല്‍ :പഴയ നോട്ടുകള്‍ കൈവശമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത

നോട്ട് പിന്‍വലിക്കല്‍ :പഴയ നോട്ടുകള്‍ കൈവശമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത

ഡബ്ലിന്‍:ഇന്ത്യയില്‍ പിന്‍വലിച്ച 500,1000 രൂപ നോട്ടുകള്‍ കൈവശം വെച്ചിട്ടുള്ള അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത.നോട്ടു മാറാന്‍ നിങ്ങള്‍ ഡിസംബര്‍ 30 മുമ്പ് നാട്ടിലേക്ക് പോകേണ്ടതില്ല.പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതിയുമായി ഇതാ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നു.

.
ഇതനുസരിച്ച് വിദേശത്തു നിന്നും നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇരുപത്തയ്യായിരം (25,000) ഇന്ത്യന്‍ രൂപ വരെ കൈയില്‍ കരുതാമെന്നും യാത്ര ചെയ്യാന്‍ കഴിയാത്തവരുടെ പണവും ഇവരുടെ കൈവശം കൊടുത്തു വിടാമെന്നും ഉള്ളതാണ് പുതിയ നടപടി. അവര്‍ക്ക് അതാത് ഉടമകളുടെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.ബാങ്കുകളില്‍ നിന്നും പണം മാറ്റിയെടുക്കാനുള്ള അവസരം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

പണം കൊടുത്തു വിടുമ്പോള്‍ അതോടൊപ്പം ഒരു ഓതറൈസേഷന്‍ ലെറ്ററും കൂടി വയ്ക്കണം എന്ന നിബന്ധന മുന്നോട്ടുവച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് മുന്‍പ് 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കണമെന്നിരിക്കെ പുതിയ നിബന്ധനകള്‍ പ്രവാസികള്‍ക്ക് കുറച്ചൊരു ആശ്വാസം നല്‍കുന്നതാണ്.

ഇനി, പഴയ രൂപാ നോട്ടുകള്‍ പണമായി തന്നെ കൈയ്യില്‍ വേണമെങ്കില്‍ എന്‍ ആര്‍ ഐ നേരിട്ടോ,ഓതറൈസേഷന്‍ ലെറ്ററുമായി ചുമതലപെടുത്തുന്നയാളോ റിസര്‍വ് ബാങ്കിന്റെ ശാഖകളില്‍ എത്തേണ്ടി വരും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ മാത്രമാണ് ആര്‍ബിഐ ശാഖാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്

Scroll To Top