Sunday December 04, 2016
Latest Updates

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറഞ്ഞു

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറഞ്ഞു

പ്രധാന പലിശനിരക്കുകളില്‍ കാല്‍ ശതമാനം കുറവോടെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 7.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമനവുമായാണ് കുറയുക. പലിശ നിരക്കുകള്‍ കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്കുകളോട് ആവശ്യപെട്ടു. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ചേക്കും.

റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകളുടെ പലിശയാണ് റിപ്പോ. തിരികെ ബാങ്കുകളില്‍ നിന്നും സ്വീകരിക്കുന്ന വായ്പയുടെ പലിശ റിവേഴ്‌സ് റിപ്പോ. ഇവയ്ക്ക് രണ്ടിനും പുറമേ മാര്‍ജിനല്‍ സ്റ്റാന്‍ഡിങ്ങ് ഫെസിലിറ്റി പലിശനിരക്കും കാല്‍ ശതമാനം കുറച്ചിട്ടുണ്ട്. ഇതോടെ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വ കാല വായ്പയായ എംഎസ്എഫിന്റെ പലിശ നിരക്ക് എട്ടേകാല്‍ ശതമാനമായി താഴ്ന്നു. ഇതോടെ മുഖ്യ പലിശനിരക്കുകളില്‍ ഈ വര്‍ഷം മൂന്നു തവണകളിലായി മുക്കാല്‍ ശതമാനത്തിന്റെ കുറവാണ് വന്നത്.

എന്നാല്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നത് ബാങ്കിങ്ങ് മേഖലക്ക് നിരാശ സമ്മാനിച്ചു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിനായുള്ള തിരുത്തല്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നയം പ്രഖ്യാപിച്ച് സംസാരിക്കവേ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. കാലവര്‍ഷത്തില്‍ കുറവു പ്രതീക്ഷിക്കുന്നതിനാല്‍ ഭക്ഷ്യ മേഖല പ്രതിസന്ധി നേരിടുകയും, ഇത് നാണ്യപ്പെരുപ്പനിരക്ക് ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്‌തേക്കും. അതിനാല്‍ ഉടനെ മറ്റൊരു പലിശയിളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും രാജന്‍ പറഞ്ഞു.

Scroll To Top