Wednesday December 07, 2016
Latest Updates

ലൂക്കനില്‍ എലിശല്യം രൂക്ഷമാവുന്നു ,എലിയെ പേടിച്ച് പരിപാടികള്‍ മാറ്റിവെച്ചു !

ലൂക്കനില്‍ എലിശല്യം രൂക്ഷമാവുന്നു ,എലിയെ പേടിച്ച് പരിപാടികള്‍ മാറ്റിവെച്ചു !

ലൂക്കന്‍;സൌത്ത് ഡബ്ലിന്‍ മേഖലയില്‍ എലിശല്യം നിയന്ത്രധീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കൌണ്ടി കൌണ്‍സില്‍ നടപടികളുമായി രംഗത്തെത്തി.ലൂക്കനില്‍ വില്‍സ്ബ്രൂക് പാര്‍ക്കിലും പരിസരപ്രദേശങ്ങളിലുമായി തുടരുന്ന എലിശല്യം മൂലം മുന്‍ കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ മാറ്റി വെച്ച സംഭവങ്ങള്‍ പോലും ഉണ്ടായി.അടുത്തിടെ ലോക്കല്‍ സാര്‍ഫീല്‍ഡ്‌സ് ക്ലബ്ബ് നടത്താനിരുന്ന മത്സരമടക്കമുള്ള പരിപാടികളാണ് മാറ്റി വെയ്‌ക്കേണ്ടി വന്നത്

എലിയെ തുരത്താനുള്ള ശ്രമങ്ങള്‍ എച്ച് എസ് ഇ യുടേയും, സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി തുടരുന്നു. മുന്നറിയിപ്പു ബോര്‍ഡുകള്‍ വച്ചും, പരിസരം വൃത്തിയാക്കിയും, എലികള്‍ക്ക് വിഷം വച്ചും പ്രശ്‌നംപരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് അനധികൃതമായി മാലിന്യം തള്ളുന്നതും, നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമാണ് എലിശല്യം രൂക്ഷമാവന്‍ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും, ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് കണ്ടാല്‍ ലിറ്റര്‍ വാര്‍ഡന്‍ സര്‍വീസിനെ വിവരം ധരിപ്പിക്കണമെന്നും സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

എച് എസ് ഇ യുടെ നേതൃത്വത്തില്‍ എലിയെ തുരത്തുന്നതിനും, കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു

Scroll To Top