Saturday May 27, 2017
Latest Updates

റാത്ത്ഡ്രം നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് ഇന്ന് ഒന്നാം വാര്‍ഷികം ,ആരാധന വൈകിട്ട് 7 മുതല്‍

റാത്ത്ഡ്രം നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് ഇന്ന് ഒന്നാം വാര്‍ഷികം ,ആരാധന വൈകിട്ട് 7 മുതല്‍

റാത്ത്ഡ്രം( വിക്ക്‌ളോ): എല്ലാ മാസവും റാത്ത്ഡ്രം സെന്റ് മേരീസ് ആന്‍ഡ് സെന്റ്‌മൈക്കിള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച രാത്രി ആരാധനയ്ക്കും വചന പ്രഘോഷണത്തിനും ഇത് ഒന്നാം വാര്‍ഷികദിനം.ഒരു വര്‍ഷം മുന്‍പ് കഴിഞ്ഞ ഡിസംബറിലാണ് റാത്ത്ഡ്രത്ത് രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ആരംഭിച്ചത്.

ഇന്ന് വൈകിട്ട് നടക്കുന്ന ശുശ്രൂഷകള്‍ക്ക് വോയിസ് ഓഫ് പീസ് മിനിസ്ട്രി ഡയറക്റ്റര്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബിയും സംഘവും നേതൃത്വം നല്കും 

നൈറ്റ് വിജിലിന്റെ സമയക്രമത്തില്‍ ഒക്‌റ്റോബര്‍ മാസം മുതല്‍ വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. വൈകിട്ട് 7 മുതല്‍ 11 മണി വരെയായിരിക്കും 

ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിങ്ങനെയാണ് പ്രാര്‍ത്ഥന ക്രമം. യേശുവോടൊത്തു പ്രാര്‍ത്ഥനയില്‍ ആയിരിക്കാനും, ദുഖങ്ങളും ക്‌ളേശങ്ങളും ദൈവ സന്നിധിയില്‍ അര്‍പ്പിച്ച് സമാധാനവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0899654293 ( ജിമ്മി), 0899 519 468 (സിനൂഷ് )എന്നിവരെ ബന്ധപ്പെടാവുന്നതാണ്

ROUTE FROM DUBLIN : M11 N11 M11 EXIT No . 16 (after BRAY and ASHFORD ) to RATHNEW & WICKLOW . At Rathnew mini roundabout take RIGHT Exit to RATHDRUM R 752.

Scroll To Top