Friday December 09, 2016
Latest Updates

റാത്ത്ഡ്രം രണ്ടാം ശനിയാഴ്ച്ച നൈറ്റ് വിജില്‍ :സമയക്രമത്തില്‍ മാറ്റം

റാത്ത്ഡ്രം രണ്ടാം ശനിയാഴ്ച്ച നൈറ്റ് വിജില്‍ :സമയക്രമത്തില്‍ മാറ്റം

റാത്ത്ഡ്രം( വിക്ക്‌ളോ): എല്ലാ മാസവും റാത്ത്ഡ്രം സെന്റ് മേരീസ് ആന്‍ഡ് സെന്റ്‌മൈക്കിള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച രാത്രി ആരാധനയും വചന പ്രഘോഷണവും ഒക്‌റ്റോബര്‍ 11 ന് നടത്തപ്പെടും 

നൈറ്റ് വിജിലിന്റെ സമയക്രമത്തില്‍ ഈ ആഴ്ച്ച മുതല്‍ വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. വൈകിട്ട് 7 മുതല്‍ 11 മണി വരെയായിരിക്കും 

ഫാ.ബിനോയ് എസ് വി ഡി ഈ ആഴ്ച്ചയില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിങ്ങനെയാണ് പ്രാര്‍ത്ഥന ക്രമം. യേശുവോടൊത്തു പ്രാര്‍ത്ഥനയില്‍ ആയിരിക്കാനും, ദുഖങ്ങളും ക്‌ളേശങ്ങളും ദൈവ സന്നിധിയില്‍ അര്‍പ്പിച്ച് സമാധാനവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0899654293 ( ജിമ്മി), 0899 519 468 (സിനൂഷ് )എന്നിവരെ ബന്ധപ്പെടാവുന്നതാണ്

ROUTE FROM DUBLIN : M11 N11 M11 EXIT No . 16 (after BRAY and ASHFORD ) to RATHNEW & WICKLOW . At Rathnew mini roundabout take RIGHT Exit to RATHDRUM R 752.

Scroll To Top