Sunday December 04, 2016
Latest Updates

റാത്ഡ്രം രണ്ടാം ശനിയാഴ്ച്ച രാത്രി ആരാധനയുടെ മൂന്നാം വാര്‍ഷികം

റാത്ഡ്രം രണ്ടാം ശനിയാഴ്ച്ച രാത്രി ആരാധനയുടെ മൂന്നാം വാര്‍ഷികം

ഡബ്ലിന്‍:എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടത്തിവരുന്ന റാത്ഡ്രം രാത്രി ആരാധനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 12ാം തിയതി വൈകീട്ട് 7 മുതല്‍ രാത്രി 11 മണിവരെ പ്രത്യേക നൈറ്റ് വിജില്‍ ഒരുക്കുന്നു.

ഫാ. ജസ്റ്റിന്‍ അലക്‌സിന്റെയും ( ഡയറക്ടര്‍, അനുഗ്രഹഭവന്‍ ധ്യാനകേന്ദ്രം, കഴക്കൂട്ടം, തിരുവനന്തപുരം)ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് നൈറ്റ് വിജില്‍, റാത്ഡ്രമിലെ സെന്റ് മേരിസ് & സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നത്.
ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോണീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിവയ്‌ക്കൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സില്‍ജു – 0863408825
ജിമ്മി – 0899654293

Scroll To Top