Saturday September 23, 2017
Latest Updates

വിശുദ്ധ അന്തോണിസിന്റെ തിരുനാളും ഫാ.ആന്റണി ചീരംവേലിയ്ക്ക് സ്വീകരണവും ഇന്ന്

വിശുദ്ധ അന്തോണിസിന്റെ തിരുനാളും ഫാ.ആന്റണി ചീരംവേലിയ്ക്ക് സ്വീകരണവും ഇന്ന്

റാത്ത് ഡ്രം :എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാത്ത്ഡ്രം സെന്റ് മേരിസ് & സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന രാത്രി ആരാധനക്കും വിശുദ്ധ അന്തോണിസിന്റെ ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബ്ബാനക്കും സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. ആന്റണി ചീരുംവേലി നേതൃത്വം നല്‍കും. തദവസരത്തി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ല്യനായി നിയമിതനായ ഫാ,ആന്റനിയ്ക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.ഫാ.ആന്റണിയുടെ നാമഹേതുക ദിനം കൂടിയാണ് ജൂണ്‍ 13.
ശനിയാഴ്ച (ഇന്ന്-13/06/2015) രാത്രി 7 മണി മുതല്‍ 11 മണി വരെയാണ് ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്.. 

ഈ തിരുനാളാഘോഷത്തില്‍ പങ്കുചേര്‍ന്ന്, ജപമാല,ദൈവസ്തുതിപ്പ്,വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന,ദിവ്യബലി,ആരാധന എന്നി തിരുകര്‍മ്മങ്ങളില്‍ പങ്കു കൊണ്ട് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും പുതിയ ചാപ്ലിന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനും അയര്‍ലണ്ടിലെ ലെ എല്ലാ വിശ്വാസികളേയും ക്ഷണിച്ചു കൊള്ളുന്നതായി റാത്ത് ഡ്രം നൈറ്റ് വിജില്‍ ടീം അറിയിച്ചു . 
തിരുനാളിനോട് അനുബന്ധിച്ച് നേര്‍ച്ച വിതരണം ചെയ്യുന്നതായിരിക്കും 
കൂടുതല്‍ വിവരങ്ങള്‍ക്ക്
സില്‍ജു : 0863408825
ജിമ്മി : 0899654293
വാര്‍ത്ത:സില്‍ജു മാത്യു 

Scroll To Top