Tuesday December 06, 2016
Latest Updates

സിയോമിയിലൂടെ ടാറ്റ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നു

സിയോമിയിലൂടെ ടാറ്റ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നു

ടാറ്റ കമ്പനി ചെയര്‍മാന്‍ രത്തന്‍ ടാറ്റ ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ സിയോമിയില്‍ ഓഹരി വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. എത്ര രൂപയുടെ ഓഹരിയാണ് ടാറ്റ കമ്പനിയില്‍ വാങ്ങിയതെന്ന് വിവരം സ്ഥിതീകരിച്ച ചൈനീസ് കമ്പനി വ്യക്തമാക്കിയിട്ടില്ല.

സിയോമിയില്‍ നിക്ഷേപിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ടാറ്റ. ഇന്ത്യയെ 2015 ലെ തങ്ങളുടെ എറ്റവും പ്രധാനപ്പെട്ട വിപണിയായി കണ്ട് ഇന്ത്യന്‍ കമ്പനിയായി മാറാന്‍ ശ്രമിക്കുമെന്ന് സിയോമി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, കമ്പനിയുടെ എറ്റവും പുതിയ മോഡലായ Mi4i വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ വച്ചാണ് പുറത്തിറക്കിയിരുന്നത്. ഇതാദ്യമായാണ് കമ്പനി ഒരു ഫോണ്‍ ചൈനക്ക് പുറത്തുള്ള ഒരു വേദിയില്‍ അവതരിപ്പിക്കുന്നത്.

നിലവില്‍ ലോകത്തിലെ തന്നെ അറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സിയോമി 45 മില്ല്യണ്‍ ഡോളര്‍ മൂല്യത്തോടെ ലോകത്തില്‍ എറ്റവും വിലയുള്ള സ്റ്റാര്‍ട്ട് അപ്പാണ്. ലോകത്തിലെ എറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ വിപണിയായ ചൈനയില്‍ 80 ശതമാനവും കയ്യടക്കി വച്ചിരിക്കുന്നത് സിയോമിയാണ്.

ഉപ്പു തൊട്ട് സോഫ്റ്റ് വെയര്‍ വരെ ഉത്പാദിപ്പിക്കുന്ന ടാറ്റ ഗ്രൂപ്പ് നേരത്തെ സ്‌നാപ് ഡീലടക്കം ഇന്ത്യയില്‍ നിന്നുള്ള വിവിധ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

 

Scroll To Top