Friday January 20, 2017
Latest Updates

കോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് :ഏഴിലൊന്ന് വിദ്യാര്‍ഥികള്‍ ബലാത്സംഗത്തിനിരയാകുന്നു,ഇന്ത്യയെ പഴിക്കുന്നവര്‍ കേള്‍ക്കട്ടെ ….

കോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് :ഏഴിലൊന്ന് വിദ്യാര്‍ഥികള്‍ ബലാത്സംഗത്തിനിരയാകുന്നു,ഇന്ത്യയെ പഴിക്കുന്നവര്‍ കേള്‍ക്കട്ടെ ….

കോര്‍ക്ക് : ബലാത്സംഗങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല അയര്‍ലണ്ടിനെയും പിടിച്ചുകുലുക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍.അയര്‍ലണ്ടിലെ യുസിസി (കോര്‍ക്ക്)വിദ്യാര്‍ത്ഥികളില്‍ ഏഴില്‍ ഒരാള്‍ വീതം ബലാത്സംഗത്തിന് ഇരയാകുന്നതയാണ് അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.പ്രമുഖ ഐറിഷ് ദിനപത്രമായ ഐറിഷ് എക്‌സാമിനറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അയര്‍ലണ്ടിലെ യുസിസി വിദ്യാര്‍ത്ഥികള്‍ ബലാത്സംഗത്തിനെതിരെയും ലൈംഗീക പീഡനത്തിനെതിരെയും പുറത്തിറക്കിയിരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുകയാണ്. ബലാത്സംഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ പരിചയപ്പെടുത്തിയും ഇരകള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുമാണ് ഈ വീഡിയോ പുരോഗമിക്കുന്നത്. 

അയര്‍ലണ്ടില്‍ വളര്‍ന്നുവരുന്ന ഇത്തരം കുറ്റകൃത്യങ്ങളെ പ്രശ്‌നവല്‍ക്കരിക്കാനും ഇരകള്‍ക്ക് പിന്തുണനല്‍കാനുമാണ് ബലാത്സംഗത്തിനെ തിരെയുളള ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യുസിസി സ്റ്റുഡന്‍സ് നേതാക്കള്‍ പറഞ്ഞു.

Scroll To Top