Sunday December 04, 2016
Latest Updates

ബുദ്ധിമാന്ദ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത പാക്കിസ്ഥാന്‍കാരന് കോടതി അടുത്തമാസം ശിക്ഷ വിധിക്കും 

ബുദ്ധിമാന്ദ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത പാക്കിസ്ഥാന്‍കാരന് കോടതി അടുത്തമാസം ശിക്ഷ വിധിക്കും 

ഡബ്ലിന്‍:ബുദ്ധിമാന്ദ്യമുള്ള യുവതിയെ സൗഹൃദം നടിച്ചു ബലാംത്സംഗം ചെയ്ത സംഭവത്തില്‍ പാക്കിസ്ഥാന്‍കാരനായ യുവാവ് കുറ്റക്കാരനെന്നു ഡബ്ലിന്‍ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി കണ്ടെത്തി.. യുവതിയുടെ വെളിപ്പെടുത്തലുകള്‍ നിരീക്ഷിച്ച കോടതി രണ്ടര മണിക്കൂര്‍ നേരത്തെ കൂടിയാലോചനയ്ക്കും അഞ്ച് ആഴ്ചത്തെ വിചാരണയ്ക്കുമൊടുവിലാണ് പാക്കിസ്ഥാനിലെ ഹരിപൂര്‍ സ്വദേശിയായ ഫൈസല്‍ ഇല്ലാഹി (34)യെ പീഡന കേസില്‍ ശിക്ഷിക്കാന്‍ തീരുമാനിച്ചത്.. 

അമ്മയോടൊപ്പം നടന്നു പോകുകയായിരുന്ന തന്നെ പിടികൂടി പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടില്‍ കൊണ്ടുപോകുകയായിരുന്നുവെന്നും അവിടെ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നല്കിയത്. പ്രതിയുടെ ഡബ്ലിനിലെ വീട്ടില്‍ വെച്ച് 2013 ജൂണ്‍ 12നാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയ്ക്ക് ഡൌണ്‍ സിന്‍ഡ്രം ഉണ്ടായിരുന്നതായി തനിക്കറിയില്ലായിരുന്നു എന്ന് പ്രതി കോടതിയില്‍ പറഞ്ഞു.

ലൈംഗീകപീഡനം നടത്തണമെന്ന ഉദ്ദേശത്തോടെ പ്രതി താമസിച്ച പ്രദേശത്തെ മറ്റ് 16 സ്ത്രീകളെ കൂടി സമീപിച്ചിരുന്നുവെന്ന് പ്രതി ഗാര്‍ഡയോട് സമ്മതിച്ചിരുന്നു.ഇയാളുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ചു ജന്മനാട്ടില്‍ അന്വേഷിച്ചെങ്കിലും പാക് അധികൃതര്‍ മറുപടിയൊന്നും നല്കിയില്ലെന്നും ഗാര്‍ഡ് വെളിപ്പെടുത്തി 

സംഭവം ഏറ്റവും ഹീനവും തന്റെ മുമ്പാകെ എത്തിയ കേസുകളില്‍ വച്ച് ഏറ്റവും വേദന ഉളവാക്കുന്നതുമാണെന്ന് ജസ്റ്റീസ് ടോണി ഹണ്ട് പറഞ്ഞു.










Scroll To Top