Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശി റിക്ഷാക്കാരന് 13 വര്‍ഷം ജയില്‍ശിക്ഷ

ഡബ്ലിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശി റിക്ഷാക്കാരന് 13 വര്‍ഷം ജയില്‍ശിക്ഷ

ഡബ്ലിന്‍:യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ഡബ്ലിനിലെ റിക്ഷാ ഡ്രൈവര്‍ക്ക് കോടതി 13 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. ബ്രസീലുകാരനായ റാഫേല്‍ ടിസോ (31)യെയാണ് കോടതി ശിക്ഷിച്ചത്. 2016 ജനുവരി 18നായിരുന്നു സംഭവം.

ഇയാളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റിയിരുന്നു. ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ പറ്റാത്ത തരത്തിലുള്ളതാണ് ഈ പരിക്കുകള്‍.

ഡബ്ലിനിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് താമസമൊരുക്കുന്ന ജോലിയും ടിസോ ചെയ്തുവന്നിരുന്നു.അത്തരത്തില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കി പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്.ഒരു പാര്‍ട്ടിയില്‍ വെച്ച് വീണ്ടും കണ്ടുമുട്ടിയ യുവതിയെ റാഫേല്‍ അടുത്തുള്ള വിജനമായ റോഡിലേയ്ക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.മദ്യലഹരിയിലായിരുന്നു ഇരുവരും.ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി ലൈംഗീകമായി അതിക്രമണം നടത്തിയ ഇയാള്‍ യുവതിയെ അവിടെ ഉപേക്ഷിച്ച് തിരികെ പോരുകയായിരുന്നു.രക്തം വാര്‍ന്ന അവസ്ഥയില്‍ യുവതിയെ കണ്ടെത്തിയ സമീപവാസികളാണ് ഗാര്‍ഡയെ വിവരം അറിയിച്ചത്.

പാര്‍ട്ടി സ്ഥലത്തു നിന്നും തെരുവിലൂടെ യുവതിയെയും കൂട്ടി റാഫേല്‍ പോകുന്നതും,ഒറ്റയ്ക്ക് തിരിച്ചു പാര്‍ട്ടി സ്ഥലത്തു വന്നു കയറുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ ഗാര്‍ഡ ഇയാളെ പിടി കൂടുകയായിരുന്നു.

13 വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം പിന്നീടുള്ള 10 വര്‍ഷം ഇയാള്‍ അയര്‍ലണ്ടില്‍ പ്രവേശിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Scroll To Top