Wednesday March 29, 2017
Latest Updates

പരാക്രമം 14 കാരന് നേരെ

പരാക്രമം 14 കാരന് നേരെ
മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്ററില്‍ പതിനാലുകാരന്‍ പീഡനത്തിന് ഇരയായി. പാര്‍ക്ക് ബ്രിഡ്ജ് മേഖലയില്‍ വച്ചാണ് ബാലന്‍ പീഡനത്തിന് ഇരയായത്. കഴിഞ്ഞ നവംബര്‍ 2 ഞായറാഴ്ച പകല്‍ മൂന്നു മണിക്കാണ് പീഡനം നടന്നത്.വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയ കൗമാരക്കാരനെ പിന്നില്‍ വന്ന് തള്ളി നിലത്തിടുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് മാഞ്ചസ്റ്റര്‍ പോലിസ് അധികൃതര്‍ പറഞ്ഞു.

ഡിക്ടറ്റീവ് അന്വേഷണം നേരത്തെ തുടങ്ങിയിരുന്നുവെങ്കിലുംസംഭവം ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്.വെളുത്ത നിറമുള്ള 30 നും 40 നും ഇടയില്‍പ്രായമുള്ള യുവാവാണ് ബാലനെ പീഡിപ്പിച്ചത്. ഇയാള്‍ക്ക് അഞ്ചടി 8 ഇഞ്ച് ഉയരമുണ്ട്. അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പീഡനത്തിന് ദൃക്‌സാക്ഷിയായവരോ പാര്‍ക്ക് ബ്രിഡ്ജ് മേഖലയില്‍ വച്ച് സമാനമായ അനുഭവങ്ങള്‍ നേരിട്ടവരോ ആയവരുന്‌ടെങ്കില്‍ പോലീസിനു വിവരം നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിയെ പിടി കൂടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മാഞ്ചസ്റ്റര്‍ പോലിസ്.
Scroll To Top