Friday December 09, 2016
Latest Updates

യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ശേഷം അയര്‍ലണ്ടില്‍ നിന്നും മുങ്ങിയ പാക്കിസ്ഥാനി ടാക്‌സി ഡ്രൈവര്‍ മടങ്ങിവരും വഴി പിടിയിലായി,5000 യൂറോ സെക്യൂരിറ്റി സമര്‍പ്പിച്ചിട്ടും കോടതി ജാമ്യാപേക്ഷ തള്ളി 

യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ശേഷം അയര്‍ലണ്ടില്‍ നിന്നും മുങ്ങിയ പാക്കിസ്ഥാനി ടാക്‌സി ഡ്രൈവര്‍ മടങ്ങിവരും വഴി പിടിയിലായി,5000 യൂറോ സെക്യൂരിറ്റി സമര്‍പ്പിച്ചിട്ടും കോടതി ജാമ്യാപേക്ഷ തള്ളി 

ഡബ്ലിന്‍:കില്‍ഡയറിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് പിടിയിലായ പാക്കിസ്ഥാനി ടാക്‌സി ഡ്രൈവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.കൗണ്ടി ഡബ്ലിനില്‍ താമസിച്ചുവരുന്ന പാകിസ്ഥാന്‍ സ്വദേശിയെയാണ് കഴിഞ്ഞ സെപ്റ്റംബര്‍ 9ന് കില്‍ഡയറില്‍ വച്ച് യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് നാസ് ഡിസ്ട്രിക് കോടതിയില്‍ ഹാജരാക്കിയിരുന്നത്.

കുറ്റകൃത്യത്തില്‍ പിടിക്കപ്പെടും എന്ന് ബോധ്യമായപ്പോള്‍ ഇയാള്‍ സ്വദേശമായ സ്വദേശമായ പാകിസ്ഥാനിലേക്ക് മുങ്ങി.ഏതാനം മാസം കഴിഞ്ഞ ശേഷം മടങ്ങിവരുന്നവഴിയാണ് ശനിയാഴ്ച്ച രാത്രി ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും ലീക്‌സ്‌ലിപ് ഗാര്‍ഡ സ്റ്റേഷനിലെ ഗാര്‍ഡ പോള്‍ കാര്‍ണി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഗാര്‍ഡ സ്റ്റേഷനിലെത്തിയ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി.

5,000 യൂറോ സെക്യൂരിറ്റിക്കൊപ്പം പ്രതിഭാഗം വക്കീല്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കുറ്റാന്വേഷകനായ ഗാര്‍ഡ പോള്‍ കാര്‍ണി ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തിന്റെ കാഠിന്യവും, പ്രതി രക്ഷപെടാനുള്ള സാധ്യതയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഗാര്‍ഡയുടെ ആവശ്യം. ജാമ്യം അനുവദിക്കരുതെന്ന് ഇന്‍സ്‌പെക്ടര്‍ പോള്‍ ഡോളനും കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ജഡ്ജി ഗ്രയാന്‍ ഓ നീല്‍ പ്രതിക്ക് ജാമ്യം നിഷേധിക്കുകയും അടുത്ത വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാവാന്‍ ആവശ്യപെട്ട് പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Scroll To Top