Monday December 05, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ സൈക്കിളില്‍ യാത്രചെയ്തിരുന്ന യുവതിയെ തടഞ്ഞു ബലാത്സംഗം ചെയ്തു:ഡബ്ലിനേ! നിന്റെ പര്യായമോ നാണക്കേട് !

ഡബ്ലിന്‍ നഗരത്തില്‍ സൈക്കിളില്‍ യാത്രചെയ്തിരുന്ന യുവതിയെ തടഞ്ഞു ബലാത്സംഗം ചെയ്തു:ഡബ്ലിനേ! നിന്റെ പര്യായമോ നാണക്കേട് !

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തിലെ ക്ലൊഡാല്‍കിനില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ പാര്‍ക്കിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടു പോയതിനു ശേഷം ബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.മൂന്നംഗ സംഘം തന്നെ പൊതുവഴിയില്‍ തടഞ്ഞു പാര്‍ക്കിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു എന്നാണ് യുവതിയുടെ പ്രാഥമിക മൊഴി എന്നറിയുന്നു.കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം യൂറോപ്പിന്റെ സാംസ്‌കാരികതലസ്ഥാനങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡബ്ലിന്‍ നഗരത്തില്‍ നടന്നത്.

യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകളെക്കുറിച്ച് കൂടുതല്‍ അറിവില്ല.ന്യൂലാന്‍ഡ്സ് റോഡില്‍ റോണന്‍സ് ടൌണ്‍ ഗാര്‍ഡ സ്റ്റേഷന് തൊട്ടടുത്തു വെച്ചാണ് സംഭവം.അടുത്തുള്ള ഒരു ഗാരേജില്‍ ജോലി ചെയ്യുന്ന യുവതി ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങവെയാണ് മൂന്നംഗ സംഘം യുവതിയെ തടഞ്ഞത്.ബലാത്സംഗം ചെയ്തവരെ പിടികൂടാനായി തീവ്ര അന്വേഷണം നടത്തുന്ന ഗാര്‍ഡ ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.മൂന്നാമതൊരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഡബ്ലിനിലെ പല സ്ഥലങ്ങളിലും പാതിരായ്ക്ക് ശേഷം തീരുന്ന ഷിഫ്റ്റുകള്‍ കഴിഞ്ഞു മടങ്ങുന്ന സ്ത്രീകള്‍ക്ക് നേരെ ഇതിനു മുമ്പും ലൈംഗീക അതിക്രമണം ഉണ്ടായിട്ടുണ്ട്.രണ്ടു കൊല്ലം മുമ്പ് സെന്റ് വിന്‌സന്റിസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ജോലിയ്ക്ക് ശേഷം പുലര്‍ച്ചയെ വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയായ ഇന്ത്യയ്ക്കാരി ലേഡി ഡോക്റ്ററെ തടഞ്ഞു സാന്‍ഡിമൗണ്ടിലേക്ക് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കടല്‍തീരത്ത് ഉപേക്ഷിച്ചതടക്കം രണ്ടു ഡസനോളം കേസുകള്‍ ഡബ്ലിന്റെ കേസന്വേഷണ ചരിത്രത്തില്‍ തെളിയാതെ കിടക്കുമ്പോഴാണ് പുതിയ സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
.

Scroll To Top