Thursday September 21, 2017
Latest Updates

റേഞ്ച് റോവര്‍ ഇവോക്ക് ബ്ലാക്ക് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടു

റേഞ്ച് റോവര്‍ ഇവോക്ക് ബ്ലാക്ക് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടു

റേഞ്ച് റോവറിന്റെ പുതിയ എഡിഷന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. റേഞ്ച് റോവര്‍ ഇവോക്ക് ബ്ലാക്ക് എന്നാണ് പുതിയ മോഡലിന്റെ പേര്. ലോങ്ങ് വീല്‍ബേസ് വിഭാഗത്തില്‍ പെടുന്ന വാഹനം പഴയ മോഡലിനെ അപേക്ഷിച്ച് ഉള്ളില്‍ കൂടുതല്‍ സ്ഥലം പ്രദാനം ചെയ്യുന്നു.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഈ വാഹനം വിപണിയില്‍ ലഭിക്കും. പെട്രോള്‍ പതിപ്പിന് 3.38 കോടി രൂപയും, ഡീസല്‍ പതിപ്പിന് 3.75 കോടി രൂപയുമാണ് മുംബൈ എക്‌സ് ഷോറൂം വില.

4.4 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ 740 എന്‍എം ടോര്‍ക്കും, 339 എച്പി പവറും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എഞ്ചിന്‍ 625 എന്‍എം ടോര്‍ക്കും, 503 എച്പി പവറും ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ രണ്ട് എഞ്ചിനോടൊപ്പവും നല്‍കിയിരിക്കുന്നത്.

Scroll To Top