Sunday December 11, 2016
Latest Updates

അത്യാഡംബര സൗകര്യങ്ങളുളള റേഞ്ച് റോവര്‍ വരുന്നു

അത്യാഡംബര സൗകര്യങ്ങളുളള റേഞ്ച് റോവര്‍ വരുന്നു

വിപണിയിലെ ഏറ്റവും വിലയേറിയതും ആഡംബര സൗകര്യങ്ങള്‍ ഉള്ളതുമായ റേഞ്ച് റോവര്‍ വാഹനം അണിയറയില്‍ ഒരുങ്ങുന്നതായി സൂചന. രണ്ടുലക്ഷം അമേരിക്കന്‍ ഡോളര്‍ (1.3 കോടിരൂപ) മുതല്‍ ആയിരിക്കും വാഹനത്തിന്റെ വില. റേഞ്ച് റോവറിന്റെ സ്റ്റൈലും ജാഗ്വറിന്റെ ഗുണമേന്മയും പുതിയ വാഹനത്തില്‍ ഒത്തിണക്കിയായിരിക്കും വാഹനം വിപണിയിലിറക്കുക.

ടൂ ടോണ്‍ (ഗ്രേ, ബ്ലാക്ക്) നിറങ്ങളുമായാവും വാഹനം വിപണിയിലെത്തുക. 22 ഇഞ്ച് പോളിഷ്ഡ് വീലുകള്‍, ക്രോം ആവരണംചെയ്ത ഒരുകൂട്ടം എക്‌സ്‌ഹോസ്റ്റുകള്‍ തുടങ്ങിയവയാവും വാഹനത്തിന്റെ സവിശേഷത. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് സൂചന. വിലയേറിയ വേരിയന്റിന് ഇന്ത്യയില്‍ മൂന്ന് കോടിയിലേറെ വിലവരുമെന്നാണ് സൂചന. ഇറക്കുമതി നികുതി, ആഢംബര നികുതി എന്നിവ ഉള്‍പ്പെടെയായിരിക്കും ഇത്രയും ഭീമമായ തുക വരിക.

ഈവര്‍ഷത്തെ ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ വാഹനം അവതരിപ്പിക്കും. ബെന്‍ലി മുള്‍സേന്‍, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയുടെ വിപണിയിലേക്കാവും വിലയേറിയ റേഞ്ച് റോവര്‍ എത്തുക. റേഞ്ച് റോവര്‍ വാഹനത്തിന്റെ എക്സ്റ്റന്റഡ് വീല്‍ബേസ് വകഭേദമാവും വിപണിയില്‍ എത്തുന്നതെന്നാണ് സൂചന.

Scroll To Top