Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ രാത്രികള്‍ക്ക് ഇനി നീളം കുറയും,റംസാന്‍ നോമ്പ് 20 മണിക്കൂര്‍ വരെ !

അയര്‍ലണ്ടിലെ രാത്രികള്‍ക്ക്  ഇനി നീളം കുറയും,റംസാന്‍ നോമ്പ് 20 മണിക്കൂര്‍ വരെ !

ഡബ്ലിന്‍: റമദാന്‍ മാസം എല്ലാ ദിവസവും നോയമ്പ് തീരുന്നതിനു മുമ്പായി പ്രാര്‍ത്ഥനാ സമയങ്ങള്‍ ടെലിവിഷന്‍ വഴി സംപ്രേഷണം ചെയ്യണമെന്ന പ്രമുഖ മുസ്ലിം നേതാക്കളുടെ അഭ്യര്‍ത്ഥന ആര്‍ടിഇ നിരസിച്ചു.തിങ്കളാഴ്ചയാണ് റമദാന്‍ ആരംഭിക്കുന്നത്.

ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ രാത്രി സമയം കിട്ടുന്ന രാജ്യങ്ങളില്‍ ഒന്നായി ജൂണ്‍ മാസത്തില്‍ അയര്‍ലണ്ട് മാറും.വെളുപ്പിന് 2.30 ന് സുബഹ് നമസ്‌കാരത്തിന് സമയമാകും.രാത്രി 10.30 നേ ഇഫ്താര്‍ നടത്താനാവു.ഫലത്തില്‍ അയര്‍ലണ്ടിലെ മുസ്ലീങ്ങളും ലോകത്തില്‍ ഏറ്റവും നീണ്ട സമയം റംസാന്‍ നോമ്പ് അനുഷ്ടിക്കുന്നവരാകും.ഇത് ഓരോ ദിവസവും മാറ്റം ഉണ്ടാവും എന്നതിനാലും,വ്യാപകമായ രീതിയില്‍ നോമ്പ് തുറ സമയം അറിയിക്കാന്‍ അയര്‍ലണ്ടില്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് ദേശീയ ടെലിവിഷന്‍ ചാനലില്‍ നോമ്പിന്റെ സമയ ക്രമം അറിയിക്കാന്‍ അവസരം ഒരുക്കണമെന്ന അഭ്യര്‍ഥനയുമായി മുസ്ലീം നേതാക്കള്‍ മുമ്പോട്ടു വരാന്‍ കാരണമായത്.

ഡബ്ലിനിലെ സമുദായാംഗങ്ങള്‍ക്ക് വേണ്ടി ക്ലോണ്‍സ്‌കിയിലെ മുസ്ലീം നേതാവ് അലി സെലിം ആണ് പ്രാര്‍ത്ഥനാപരിപാടി സംപ്രേഷണം ചെയ്യാനായി ആര്‍ടിഇയോട് അഭ്യര്‍ത്ഥിച്ചത്.ഷെഡ്യൂളുകള്‍ നേരത്തേ തീരുമാനിക്കപ്പെട്ടതിനാല്‍ പരിപാടി സംപ്രേഷണംചെയ്യാന്‍ കഴിയില്ലെന്നാണ് ആര്‍ടിഇ അറിയിച്ചത്.

മുസ്ലീംങ്ങള്‍ക്ക് ! ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ചാനലിലെ റിലീജിയസ് പ്രോഗ്രാം തലവന്‍ റോജര്‍ ചൈല്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു. അതേസമയം റമദാന്റെ ഭാഗമായി മറ്റ് പരിപാടികള്‍ചാനല്‍ സംപ്രേഷണം ചെയ്യും. അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതില്‍ നിരാശയുണ്ടെന്ന് അലി സെലിം പ്രതികരിച്ചു.

Scroll To Top