Wednesday December 07, 2016
Latest Updates

റമദാന്‍ നോയമ്പ് മുടക്കിയ മൂന്നുപേരെ ഐഎസ് തീവ്രവാദികള്‍ കുരിശിലേറ്റി

റമദാന്‍ നോയമ്പ് മുടക്കിയ മൂന്നുപേരെ ഐഎസ് തീവ്രവാദികള്‍ കുരിശിലേറ്റി

എസ്സോര്‍:റമദാന്‍ നോയമ്പ് മുടക്കിയെന്നാരോപിച്ച് സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ മൂന്നു പേരെ കുരിശിലേറ്റി. കിഴക്കന്‍ സിറിയയിലെ ദെയ്ര് എസ്സോര്‍ പ്രവിശ്യയിലെ മായദിനിലാണ് രണ്ടു പേരെ കുരുശിലേറ്റിയത്. സമീപത്തെ മറ്റൊരു പ്രദേശമായ ബുകാമലിലും തീവ്രവാദികള്‍ ഒരാളെ കുരിശിലേറ്റി. ദെയ്ര് എസ്സോയിലെ ജസ്റ്റിസ് ഫോര്‍ ലൈഫ് ഒബ്‌സര്‍വേറ്ററി എന്ന സംഘടനയാണ് വാര്‍ത്ത പുറത്തുവിട്ടത്.

മണിക്കൂറുകളോളം കുരിശില്‍ കിടന്ന ഇവരെ 70 ചാട്ടവാറടികള്‍ വീതം നല്‍കിയ ശേഷം വിട്ടയച്ചു. പകല്‍ വെള്ളവും ഭക്ഷണവും കഴിച്ചു എന്നാരോപിച്ചായിരുന്നു ശിക്ഷ.

രണ്ടു ദിവസം മുമ്പ് റാഖയിലും സമാനമായ സംഭവം നടന്നതായി റിപ്പോര്‍ട്ടുണ്ടെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വക്താവ് റാമി അബ്ദെല്‍റഹ്മാന്‍ പറഞ്ഞു.

കഴിഞ്ഞ റമദാന്‍ കാലത്ത് നോയമ്പെടുക്കാത്തിന്റെ പേരില്‍ അഞ്ചു കുട്ടികളടക്കം 94 പേരെ ഐഎസ് തീവ്രവാദികള്‍ കുരിശിലേറ്റിയിരുന്നു.

കഴിഞ്ഞ ദിവസം പകല്‍ ഭക്ഷണം കഴിച്ച ഹിന്ദുമത വിശ്വാസിയായ വൃദ്ധനെ പാക്കിസ്ഥാനില്‍ പോലീസ് ഓഫീസര്‍ മര്‍ദ്ദിച്ചതും വിവാദമായിരുന്നു.

Scroll To Top