Thursday December 08, 2016
Latest Updates

സൂപ്പര്‍ താരം രജനികാന്തിന്റെ ഭാര്യയ്‌ക്കെതിരെ വ്യാജരേഖയുണ്ടാക്കിയതിന് കേസ്

സൂപ്പര്‍ താരം രജനികാന്തിന്റെ ഭാര്യയ്‌ക്കെതിരെ വ്യാജരേഖയുണ്ടാക്കിയതിന് കേസ്

വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് സൂപ്പര്‍താരം രജനികാന്തിന്റെ ഭാര്യ ലതയ്‌ക്കെതിരെ കേസ്. തമിഴ് ചിത്രം ‘കൊച്ചടിയാന്റെ’ വിതരണാവകാശവുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചിത്രവുമായി ബന്ധപ്പെട്ട് നിര്‍മാതാവുമായുള്ള പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് നേടുന്നതിനുവേണ്ടി വ്യാജ രേഖയുണ്ടാക്കിയെന്നതാണ് ആരോപണം.

ഒരു പരസ്യ ഏജന്‍സി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. തങ്ങളെ വഞ്ചിക്കുന്നതിനായി ലത കോടതിയില്‍ വ്യാജ രേഖ സമര്‍പ്പിച്ചുവെന്നും ചിത്രത്തിന്റെ അവകാശം അനധികൃതമായി ഒരു എന്റര്‍ടൈന്‍മെന്റ് കമ്പനിക്ക് നല്‍കിയെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

മീഡിയവണ്‍ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റിനു 14.6 കോടി ലോണ്‍ ആയി ലഭിക്കുന്നതിനു വേണ്ടി ജാമ്യക്കാരിയായി ലത ഒപ്പിട്ടിരുന്നു. ചിത്രം പൂര്‍ത്തിയാക്കാനും റിലീസ് ചെയ്യാനും ‘കൊച്ചടിയാന്റെ’ നിര്‍മാതാക്കളെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഈ തുകയെന്നാണ് റിപ്പോര്‍ട്ട്.

പണം തിരിച്ചടക്കാന്‍ മീഡിയവണ്‍ പരാജയപ്പെട്ടതോടെ ലോണ്‍ നല്‍കിയ അഡ് ബ്യൂറോ എന്ന കമ്പനി കോടതിയെ സമീപിച്ചു. ഇതോടെ വിഷയം മാധ്യമശ്രദ്ധ നേടി. തുടര്‍ന്നാണ് തന്നെകുറിച്ചോ തന്റെ കുടുംബാംഗങ്ങളെക്കുറിച്ചോ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത് തടയാന്‍ ഇഞ്ചക്ഷന്‍ ഉത്തരവ് ലഭിക്കുന്നതിനായി ലത ബംഗളുരു കോടതിയെ സമീപിച്ചത്. ഇതിനായി ലത സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ചാണ് ആഡ് ബ്യൂറോ പരാതി നല്‍കിയത്.

 

Scroll To Top